May 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 മെയ് 2025 | #NewsHeadlines

• അര്‍ജൻ്റീനയില്‍ ‍വൻ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

• കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ത്യയിലെ ഏക മദർപോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു.

• വിഴിഞ്ഞം ആഴക്കടൽ തുറമുഖം പുതുതലമുറ വികസനത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

• ഭീകരാക്രമണത്തിനുള്ള തിരിച്ചടി വിപുലമായ ഒരു ഏറ്റുമുട്ടലിലേക്ക്‌ നീങ്ങാതിരിക്കാൻ ഇന്ത്യക്കുമേൽ അന്താരാഷ്ട്രസമർദം ശക്തമായി. അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും സംഘർഷസ്ഥിതിയിൽ അയവുവരുത്താൻ അമേരിക്കയും ബ്രിട്ടനും ഇന്ത്യയോട്‌ അഭ്യർഥിച്ചു.

• ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത്‌ ടൈറ്റൻസ് സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 38 റണ്ണിന്‌ കീഴടക്കി. സ്‌കോർ: ഗുജറാത്ത്‌ 224/6, ഹൈദരാബാദ്‌ 186/6

• സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനെതിരെ ഇന്ത്യയ്ക്ക് ഔദ്യോഗിക നോട്ടീസ് നല്‍കാനൊരുങ്ങി പാകിസ്ഥാൻ. വിദേശകാര്യ, നിയമ, ജലവിഭവ മന്ത്രാലയങ്ങൾ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നടപടി.

• ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് 11 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍.

• ലോകത്ത് പത്രസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും. ഈവര്‍ഷത്തെ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 151-ാമതാണെന്നും 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടേഴ്സ് വീത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടന.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 മെയ് 2024 #NewsHeadlines

● തമിഴ്‌നാട്ടിലും കനത്ത ചൂട്,  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

● സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍ റണ്‍ ജൂണ്‍ മാസം തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

● സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി.

● കനത്ത വേനൽ മുന്നിൽക്കണ്ട് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം.

● വാക്സിന്റെ പാർശ്വഫല വിവാദങ്ങൾക്കിടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു.

● ഒരു വർഷത്തിനിടെ മണിപ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ടത്  ഇരുനൂറ്റമ്പതിലേറെപ്പേർ. 1200 പേർക്ക്‌ പരിക്ക്‌. 386 ആരാധനാലയവും 4786 വീടും കത്തിച്ചു. 5668 ആയുധം കേന്ദ്രസേനകളിൽനിന്നും പൊലീസിൽനിന്നുമായി അക്രമികൾ തട്ടിയെടുത്തുവെന്നും കണക്കുകൾ പറയുന്നു.

● ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷൺ സിങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകിയത് വിവാദത്തിൽ.

● സംസ്ഥാനത്തെ നിരത്തുകൾ കയ്യടക്കി വൈദ്യുത വാഹനങ്ങളുടെ എണ്ണം പെരുകുന്നു. 52,419 വാഹനങ്ങളാണ് 2022–23ൽ രജിസ്റ്റർ ചെയ്തതെങ്കിൽ 23–24ൽ 80,933 ആയാണ് ഉയർന്നിട്ടുള്ളത്.

● കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

● ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന് 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 03 മെയ് 2023 | #News_Highlights

● സംസ്ഥാനത്ത് ശക്തവും അതിശക്തവുമായ മ‍ഴ പെയ്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്.

● ഉയർന്ന പിഎഫ്‌ പെൻഷന്‌ ഓപ്‌ഷൻ നൽകാനുള്ള സമയം ജൂൺ 26 വരെ നീട്ടി ഇപിഎഫ്‌ഒ. സമയം ബുധനാഴ്‌ച അവസാനിക്കാനിരിക്കെയാണ്‌ തീയതി നീട്ടിയത്‌. 12 ലക്ഷം അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ഇപിഎഫ്ഒ വ്യക്തമാക്കി.

● കടക്കെണിയിലായ അമേരിക്കൻ ബാങ്ക്‌ ഫസ്റ്റ്‌ റിപ്പബ്ലിക്കിനെ ജെ പി മോർഗാൻ ചേസ്‌ ഏറ്റെടുത്തു. ഇതോടെ ബാങ്കിന്റെ ആസ്തികളിൽ ഭൂരിഭാഗവും മോർഗാന്റെ കൈയിലായി. അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്‌ തകർച്ചയാണ്‌ ഇത്‌. രണ്ടുമാസത്തിനിടെ രാജ്യത്ത്‌ തകർന്ന നാലാമത്തെ ബാങ്കുമാണ്‌.

● അസിസ്‌റ്റന്റ്‌ പ്രൊഫസർ നിയമനവിവാദത്തിനുപിന്നാലെ, കേന്ദ്ര സർവകലാശാലയിൽ ഇൻഫർമേഷൻ സയന്റിസ്റ്റ് നിയമനത്തിലും ക്രമക്കേട്. റാങ്കുപട്ടിക പ്രസിദ്ധീകരിക്കുംമുമ്പ്‌ നിയമന ഉത്തരവ് നൽകിയതായി വിവരാവകാശ രേഖ. റാങ്കുപട്ടിക പ്രസിദ്ധീകരിച്ച 2020 ഡിസംബർ 24-നും ഒരാഴ്ചമുമ്പ്‌ ഡിസംബർ 17-ന് നിയമന ഉത്തരവ് നൽകിയതായാണ്‌ രേഖകൾ.

● എല്‍ഡിഎഫ് തുടര്‍സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയില്‍ ലൈഫ് മിഷൻ പൂർത്തീകരിച്ചത് 20,073 വീടുകൾ. 41,439 ഗുണഭോക്താക്കളുമായി കരാ‍റിലെത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0