തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ ശമ്പളവർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരം പിൻവലിച്ചു. സമരത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ഹൈ മീഡിയേഷൻ സെൻ്ററിൽ ചർച്ച നടത്താനാണ് നിർദ്ദേശം. മധ്യസ്ഥ ചർച്ചയുടെ ഫലം വ്യാഴാഴ്ച കോടതിയെ അറിയിക്കണം. മധ്യസ്ഥ ചർച്ചകൾ പൂർണമാകുന്നത് വരെ സമരം പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നിരവധി സ്വകാര്യ ആശുപത്രി മാനേജ്‌മെൻ്റുകളുമായി ചർച്ച നടത്തിയെന്നും അനുകൂല സമീപനത്തെ തുടർന്നു സമരം നിർത്തിയെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് മറ്റ് ആശുപത്രി മാനേജ്മെൻ്റുകളുമായും ചർച്ച നടത്താനുള്ള ഹൈക്കോടതിയുടെ നിർദ്ദേശം.
ചർച്ചയും സമരവും ഒരുമിച്ചു പാടില്ല എന്നാണ് ആശുപത്രി മാനേജ്‌മെൻ്റുകൾ സ്വീകരിച്ച നിലപാട്. സമരം പൂർണമായി നിർത്തിവയ്ക്കണമെന്നും ജോലി തുടരണമെന്നും ആശുപത്രി മാനേജ്മെൻ്റുകൾ നിലപാടെടുത്തു. ഹൈക്കോടതി ഇടപെട്ടതോടെ ശനിയാഴ്ച മുതൽ നഴ്‌സുമാർ ജോലിക്ക് കയറാൻ സാധ്യതയുണ്ട്.
മിനിമം വേതനം നാല്‌പതിനായിരം രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്‌സുമാർ സമരം ആരംഭിച്ചത്. പിന്നാലെ സ്വകാര്യ മാനേജുമെൻ്റുകളുടെ അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില് ഇടപെട്ടത്. സമരം മൂലം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് കോടതി നിർദ്ദേശിച്ചു.
highcourt intervenes in nurses strike orders mediation talks on tuesday

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.