മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയതിനെ തുടര്‍ന്ന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി... #KSRTC

 


മുന്നറിയിപ്പില്ലാതെ അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കൂട്ടനടപടി. പത്തനാപുരം ഡിപ്പോയിലെ 14 ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവർമാരെ സ്ഥലം മാറ്റി. നാല് ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റി.

മദ്യപിച്ച് ജോലിക്കെത്തിയവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് എത്തിയതറിഞ്ഞ് ജീവനക്കാർ മുങ്ങി. പത്തനാപുരം യൂണിറ്റിലെ പല സർവീസുകളും മുന്നറിയിപ്പില്ലാതെ അവധിയായതിനാൽ മുടങ്ങി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് പുറമെ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും കെഎസ്ആർടിസിക്കുണ്ടായി.

ഒരു വിഭാഗം ജീവനക്കാരുടെ നിരുത്തരവാദപരമായ രീതികള്‍ ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.