ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 മെയ് 2024 #NewsHeadlines

● തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന്  മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന് 48 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്.

● മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്ന് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ.

● കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

● പാലക്കാട്ട്‌ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴംവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ വിഭാഗം റിപ്പോർട്ട്.

● ഡല്‍ഹിയില്‍ നൂറോളം സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം.  ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചുവെങ്കിലും ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല.

● പതഞ്ജലിക്ക് എതിരായ നടപടികള്‍ ആറ് വര്‍ഷത്തിലേറെ വൈകിപ്പച്ച ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പതജ്ഞലി നിയമലംഘനം നടത്തിയിട്ടും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എന്നാണ് കോടതിയുടെ കണ്ടെത്തൽ.

● അത്യുഷ്ണത്തിനൊപ്പം സംസ്ഥാനത്ത് പ്രതിദിന വൈദ്യുതോപയോഗത്തിൽ വീണ്ടും സർവകാല റെക്കോഡ്. ഇന്നലെ രാവിലെ വരെയുള്ള സംസ്ഥാനത്തെ ഉപയോഗം 113.1592 ദശലക്ഷം യൂണിറ്റായി ഉയർന്നു.

● സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്.

● ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സിന് ജയം.

● നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു. ഈ മാസം അഞ്ചിന് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് പ്രതിദിന സര്‍വീസ് ആരംഭിക്കും.
MALAYORAM NEWS is licensed under CC BY 4.0