May 02 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 02 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 മെയ് 2025 | #NewsHeadlines


• വിഴിഞ്ഞം തുറമുഖം കമീഷനിങ് ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ചുകൊണ്ടാണ് തുറമുഖം കമീഷനിങ് ചെയ്യുന്നത്.

•  കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധന്‌ പരിക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

• പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്നും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കി ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി.

• മുംബൈ ഇന്ത്യൻസ്‌ കുതിപ്പ്‌ തുടരുന്നു. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ 100 റൺസിന്റെ വിജയമാണ് ടീം നേടിയത്. ഇതോടെ 11 കളിയിൽ നിന്ന് 14 പോയന്റുമായി മുംബൈ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി.

• സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്.

• രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അത്യാധുനിതക ജാമിങ് സംവിധാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ഇന്നലെ മുതല്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഈ മാസം 13വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

• പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മംഗളുരുവിൽ മലയാളി യുവാവ് അഷ്റഫിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

• ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ആയിരക്കണക്കിന് ആളുകളെയാണ് ഇതുവരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണിതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 മെയ് 2024 #NewsHeadlines

● തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന്  മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന് 48 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്.

● മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്ന് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ.

● കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

● പാലക്കാട്ട്‌ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴംവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ വിഭാഗം റിപ്പോർട്ട്.

● ഡല്‍ഹിയില്‍ നൂറോളം സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം.  ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചുവെങ്കിലും ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല.

● പതഞ്ജലിക്ക് എതിരായ നടപടികള്‍ ആറ് വര്‍ഷത്തിലേറെ വൈകിപ്പച്ച ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പതജ്ഞലി നിയമലംഘനം നടത്തിയിട്ടും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എന്നാണ് കോടതിയുടെ കണ്ടെത്തൽ.

● അത്യുഷ്ണത്തിനൊപ്പം സംസ്ഥാനത്ത് പ്രതിദിന വൈദ്യുതോപയോഗത്തിൽ വീണ്ടും സർവകാല റെക്കോഡ്. ഇന്നലെ രാവിലെ വരെയുള്ള സംസ്ഥാനത്തെ ഉപയോഗം 113.1592 ദശലക്ഷം യൂണിറ്റായി ഉയർന്നു.

● സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്.

● ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സിന് ജയം.

● നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു. ഈ മാസം അഞ്ചിന് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് പ്രതിദിന സര്‍വീസ് ആരംഭിക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 02 മെയ് 2023 | #News_Highlights

● സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ അടുത്ത രണ്ടു ദിവസം കൂടി തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

● അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വാദം പൂർത്തിയാകും.

● ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകൽ സമരം പത്താം ദിവസത്തിലേക്ക്. കേസിൽ ബ്രിജ് ഭൂഷനെ പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കും.

● വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബങ്ങൾ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142–ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക.

● സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ എം ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്.

● കൊച്ചി മെട്രോ റെയിലിനെ മറികടന്ന്‌ കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ കുതിക്കുന്നു. സർവീസ്‌ ആരംഭിച്ച്‌ ദിവസങ്ങൾക്കുള്ളിൽ വാട്ടർ മെട്രോയിൽ ദിവസയാത്രികരുടെ എണ്ണം പതിനായിരത്തിലെത്തി.

● അരിക്കൊമ്പനെ കാടുകടത്തിയെങ്കിലും ചിന്നക്കനാലിന്റെ ഭീതിയൊഴിയുന്നില്ല. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ കാട്ടാനക്കൂട്ടം ഷെഡ്ഡ് തകര്‍ത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0