• തൊഴിലാളി വിരുദ്ധ വിവാദ ലേബര്‍ കോഡ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച്
കേന്ദ്ര തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ രാജ്യം
നിശ്ചലം.
• മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചു. മങ്കടയിൽ
നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ്
ഇന്ന് മരിച്ചത്.
• സര്‍വ്വകലാശാലകള്‍ കാവി വല്‍ക്കരിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ
പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍. എസ്എഫ്‌ഐയുടെ
നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് പഠിപ്പു മുടക്ക് സമരം നടത്തും.
• വിവാദമായ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ ടൈറ്റിൽ
മാറ്റാമെന്ന് നിർമാതാക്കൾ. ‘ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ്
കേരള’ എന്നാകും ഇനി സിനിമയുടെ പേര്.
• പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിയ്ക്ക് ഹൈക്കോടതിയുടെ വിമർശനം.
റോഡിലൂടെയുള്ള യാത്ര ദുഷ്കരമെങ്കിൽ എന്തിന് ജനങ്ങൾ ടോൾ നൽകണമെന്ന്
ഹൈക്കോടതി ചോദിച്ചു.
• കേരള എഞ്ചിനീയറിങ് ആർകിടെക്‌ചർ മെഡിക്കൽ എൻട്രൻസ് പരീക്ഷ ഫലം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകി.
സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തിരമായി റദ്ദാക്കി പ്രവേശന നടപടികളുമായി
മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ
നൽകിയത്.• ഇന്ത്യയില്‍ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ്
ലിമിറ്റഡിന് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതി. സ്റ്റാർലിങ്ക് ജെൻ 1
ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആശയവിനിമയ സേവനങ്ങൾ
വാഗ്ദാനം ചെയ്യാൻ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ആണ്
ഔദ്യോഗിക അനുമതി നൽകിയത്.