25 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു #Kozhikode


കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. നീക്കം ചെയ്ത മുഴയ്ക്ക് 45 സെൻ്റീമീറ്റർ നീളവും 45 സെൻ്റീമീറ്റർ വീതിയുമുണ്ട്. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്.

25 വയസുള്ള യുവതി അകാരണമായി വയർ വീർത്തതിനെ തുടർന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൻ്റെ സൂപ്രണ്ട് ഡോ. അരുൺ പ്രീതിൻ്റെ നിർദ്ദേശ പ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. മോളി സാം, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സിദ്ദീഖ് സി.എം., ഡോ. എമിൽ ജോസ് സീനിയർ റെസിഡൻ്റ്, അനസ്തേഷ്യ വിഭാഗത്തിൽ പ്രൊഫസർ ഡോ. തസ്നിം മുഹമ്മദ് എൻ, ഡോ. ലക്ഷ്മി വി. നായർ അസി പ്രഫസർ, ഡോ. റിഥുൽ സിനിയർ റെസിഡൻ്റ്, ആസ്ഥാനത്തെ ഓഫീസർ അശ്വതി പി.എസ്., തിയേറ്റർ അസിസ്റ്റൻ്റ് പ്രബോധ് ചന്ദ്രൻ പി.വി., ആസ്ഥാനത്തെ അസിസ്റ്റൻ്റ് മിനി എൻ.പി., ഹെഡ് നഴ്സസ് ദീപ മാണി, സീമ പി.എം. എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0