ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 21 മെയ് 2023 | #News_Headlines

● തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം.

● നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ നടന വിസ്മയമായി തെളിയുന്ന മോഹൻലാലിൻ്റെ അറുപത്തിമൂന്നാം പിറന്നാൾ.

● ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് ചാമ്പ്യൻപട്ടം സിറ്റി നിലനിർത്തിയിരിക്കുന്നത്.

● ഒരുകിലോഗ്രാം കടലുപ്പിൽ 35 മുതൽ 575 വരെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ കണികകൾ കണ്ടെത്തി മുംബൈ ഐഐടിയുടെ ഏറ്റവും പുതിയ പഠനം. ഉപ്പ്‌ ഉപയോഗിക്കുന്നതുവഴി ഒരുവർഷം ശരീരത്തിൽ 216 മൈക്രോപ്ലാസ്‌റ്റിക്‌ കണികകൾ പ്രവേശിക്കുന്നുണ്ടെന്നും കണ്ടെത്തി. 0.1 മുതൽ അഞ്ചു മില്ലിമീറ്റർവരെ വ്യാപ്‌തിയുള്ളവയാണ്‌ മൈക്രോപ്ലാസ്‌റ്റിക്‌ കണങ്ങൾ.

● തമിഴ്‌നാട് തീരത്തും ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ്.

● ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെ അറസ്‌റ്റ്‌ ചെയ്യാൻ കർഷകരും സമരം ചെയ്യുന്ന താരങ്ങളും പൊലീസിന്‌ നൽകിയ അന്ത്യശാസനം ഞായറാഴ്‌ച അവസാനിക്കും.

● പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന പി ആർ ജിജോയിയെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി നിയമിച്ചു.

● സംസ്ഥാന സർക്കാരിന്റെ രണ്ടു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി ഡോ. വി പി ജോയിക്കു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0