Thaliparamba എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Thaliparamba എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തളിപ്പറമ്പിൽ ഒന്നരക്കിലോ കഞ്ചാവും 2.87 ഗ്രാം എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിൽ #latest_news

  
തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയുമായി രണ്ടംഗ സംഘം തളിപ്പറമ്പിൽ പിടിയിലായി. പരിയാരം അമ്മാനപ്പാറ മുള്ളൻ കുഴി വീട്ടിൽ സജേഷ് മാത്യു (28), പരിയാരം സെൻ്റ് മേരീസ് നഗറിലെ കൊച്ചുപറമ്പിൽ വീട്ടിൽ വിപിൻ ബാബു (27) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. 

ഇന്നലെ രാത്രി 10.50ന് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പോലീസ് പിടിയിലായത്. കെ എൽ 59 ഡബ്ള്യു- 0498 കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ. 

ഒരുകിലോ 400 ഗ്രാം കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. പ്രതികൾ പരിയാരം തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്- എം.ഡി.എം.എ വിൽപ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ ഷിജോ ഗസ്റ്റിൻ, സീനിയർ സി.പി.ഒ. റോജിത്ത് വർഗീസ്, സി.പി.ഒ ഡ്രൈവർ നവാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. 

തളിപ്പറമ്പിൽ കഞ്ചാവ് കടത്തൽ; യുവാക്കള്‍ അറസ്റ്റിൽ #latest_news

 
 
 തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡില്‍ തളിപ്പറമ്പ് ഉണ്ടപ്പറമ്പില്‍ വെച്ച് കഞ്ചാവ്കടത്തൽ.യുവാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോലയിെല പുന്നക്കന്‍ മന്‍സിലില്‍ പി.നദീര്‍ (29), തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളിന് സമീപത്തെ അഫീഫ മന്‍സിലില്‍ കെ.പി.ഹസ്ഫര്‍ ഹസന്‍ (35) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ പി.കെ.രാജീവന്‍, കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. 

നദീര്‍ നേരത്തെ എം.ഡി.എം.എ കൈവശം വെച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലും കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലുമായി നദീറിന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ കേസുകള്‍ ഉണ്ട്. സമാനമായി ഹസ്ഫര്‍ ഹസനും തളിപ്പറമ്പ് എക്‌സൈസ് ഓഫീസിലും വളപട്ടണം പോലീസിലുമായി കഞ്ചാവ് കൈവശം വെച്ച കേസുകള്‍ ഉണ്ടെന്നും എക്സൈസ് അറിയിച്ചു. 


കരിമ്പത്തെ റസ്റ്റോറൻ്റിൽ നിന്നു പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി #Flash_News

 
 തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ റസ്റ്റൻ്റുകളിൽ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്‍വശത്തെ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചോറ്, പഴകിയ മീന്‍ വറുത്തത്, പഴകിയ കറികള്‍ എന്നിവ പിടികൂടി. 

ക്ലീന്‍സിറ്റി മാനേജര്‍ എ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നഗരസഭയിലെ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്, ലതീഷ്, ശുചീകരണ തൊഴിലാളി ഗണേശന്‍ എന്നിവരും പങ്കെടുത്തു. പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടിയ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റിന് നോട്ടീസ് നല്‍കുമെന്നും നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പറഞ്ഞു.

ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പയ്യന്നൂരിലെ യുവാവിന് ഒരുവര്‍ഷം കഠിനതടവ് #flash_news

 

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ സ്വന്തം ലൈംഗികാവയവം കാണിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ കൊറ്റി വാടികടപ്പുറം സ്വദേശി മിന്നാടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ എം. ഉജിത്തിനെയാണ്( 25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2023 ആഗസ്ത് 30നായിരുന്നു കേസിനാസ്പദമായ സംഭവം. 

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 15 കാരന് നേരെയാണ് ഉജിത്ത് ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ പയ്യന്നൂര്‍ എസ്.എച്ച്.ഒ മെല്‍ബിന്‍ ജോസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എസ്.ഐ കെ.പി അനില്‍ബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി. 

തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം #Traffic_Control

 
കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്ര ദർശനത്തിൻ്റെ ഭാഗമായി ഇന്ന് തളിപ്പറമ്പിൽ പോലീസ് പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് രണ്ടിന് ശേഷം ബസുകൾ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി സ്റ്റാൻഡിൽ നിന്ന്‌ പോകണം. 

പുറപ്പെടേണ്ട സമയത്ത് യാത്രക്കാരെ കയറ്റിയും സ്റ്റാൻഡ് വിട്ടു പോകണം. രണ്ടിന് ശേഷം വലിയ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം. കണ്ണൂർ ഭാഗത്ത് നിന്ന്‌ പയ്യന്നൂരിലേക്കുള്ള വാഹനങ്ങൾ ധർമശാല പഴയങ്ങാടി വഴി പോകണം. പയ്യന്നൂരിൽ നിന്ന്‌ കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ പഴയങ്ങാടി വഴി പോകണം. 

ടിപ്പർ, മിനി ലോറി പോലുള്ള വാഹനങ്ങൾ ഉച്ചക്ക് രണ്ടിന് ശേഷം മുയ്യം, ബാവുപ്പറമ്പ്, തളിപ്പറമ്പ് വഴിയുള്ള യാത്ര ഒഴിവാക്കണം. ഏഴാം മൈൽ മുതൽ ചിറവക്ക് വരെയും ചിറവക്ക് മുതൽ കപ്പാലം വരെയും റോഡിന്റെ വശങ്ങളിൽ ഇരുചക്ര വാഹനങ്ങളോ മറ്റ് സ്വകാര്യ വാഹനങ്ങളോ പാർക്ക് ചെയ്യാൻ പാടില്ലെന്നും പോലീസ് അറിയിച്ചു. 

മുസ്‌ലിംലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി അബൂബക്കര്‍ ഹാജി അന്തരിച്ചു #Latest_News

  

തളിപ്പറമ്പ്: മുസ്‌ലിംലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി അബൂബക്കര്‍ ഹാജി അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുസ്ലിംലീഗ് നേതാവും തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പി.പി മുഹമ്മദ്‌നിസാറിന്റെ പിതാവാണ്. മറ്റുമക്കള്‍: നൗഫല്‍, നജീബ്, നിയാസ്, നസീറ, ഖദീജ. 

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാനുമായിരുന്ന പരേതനായ കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ സഹോദരനാണ്. 

തളിപ്പറമ്പ് കണ്ണൂർ ഹൈവേയിൽ ഏഴാംമൈലിൽ ബസ്സുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് വലിയ അപകടം... # Bus_accident

തളിപ്പറമ്പ് കണ്ണൂർ ഹൈവേയിൽ ഏഴാംമൈലിൽ ബസ്സുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് വലിയ അപകടം. രണ്ടു ബസ്സുകളുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. നിരവധി പേർക്ക് പരിക്കേറ്റന്നാണ് കിട്ടുന്ന വിവരം. പരിക്കേറ്റവരുടെ പരിക്ക് സാരമുള്ളതാണോ എന്നുള്ളതിൽ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലും ഗവൺമെന്റ് ആശുപത്രികളുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തു നിന്നും അതിവേഗം രക്ഷാപ്രവർത്തനം സാധ്യമാക്കിയത് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും പെട്ടെന്നുള്ള ഇടപെടൽ ആയിരുന്നു.

കണ്ണൂർ തളിപ്പറമ്പ് ഹൈവേയിൽ ഏഴാം വലിയ ബ്ലോക്ക് ആണ് അനുഭവപ്പെടുന്നത് ഇരുവശത്തോട്ടും വാഹനങ്ങളുടെ വലിയ നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്. ആയതിനാൽ ആ വഴിക്ക് കടന്നുപോകാൻ ഉദ്ദേശിക്കുന്നവർ മറ്റു വഴികൾ എടുത്ത് പോകുന്നതായിരിക്കും ഉചിതം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0