Arrest എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Arrest എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ടണ്‍ കണക്കിന് മാലിന്യം തള്ളിയ സംഭവം; ഒരാൾ അറസ്റ്റിൽ #Waste_Management


മലപ്പുറം:ആന്തിയൂര്‍ക്കുന്നില്‍ ജനവാസപ്രദേശത്തെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ആശുപത്രി മാലിന്യമുള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുളിക്കല്‍ വലിയപറമ്പ് ആന്തിയൂര്‍ക്കുന്ന് ഒറ്റപ്പുലാക്കല്‍ ഹസിബുദ്ദീനാണ് (35) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഹസിബുദ്ദീനെന്നും വിവിധ സ്ഥലങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് കരാറെടുത്തയാളില്‍ നിന്ന് ഉപകരാറെടുത്തതായിരുന്നു ഇയാളെന്നും കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ പ്രധാന കരാറുകാരന്‍, ക്വാറിയുടമ മാലിന്യം കൊണ്ടുവന്ന ലോറിയുടമ എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെ പുളിക്കല്‍ ആന്തിയൂര്‍ക്കുന്നില്‍ അരൂര്‍- ചെവിട്ടാണിക്കുന്ന് റോഡരികിലെ കരിങ്കല്‍ ക്വാറിയിലാണ് ടോറസ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. ക്വാറിയിലെ വെള്ളക്കെട്ടില്‍ 10 ലോഡോളം മാലിന്യമാണ് തള്ളിയിരുന്നത്. സംഭവമറിഞ്ഞ് അര്‍ധരാത്രിക്ക് ശേഷം നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടുകയും മാലിന്യം കൊണ്ടുവന്നവരെയും വാഹനവും പിടികൂടി കൊണ്ടോട്ടി പൊലീസിലും പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു.


ബസിൽ കണ്ടക്ടർക്കു നേരേ വധശ്രമം; പ്രതി അറസ്റ്റിൽ #Arrest

 
കണ്ണൂർ : സ്വകാര്യബസിൽ കണ്ടക്ടറെ വധിക്കാൻ ശ്രമിച്ച കേസിൽ യാത്രക്കാരൻ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഇരിക്കൂർ സ്വദേശി കെ ടി സാജിദിനെയാണ്(39) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് 7.10 ഓടെ താവക്കര സ്കൂളിനടുത്ത് ബസ് എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിട്ടി- കണ്ണൂർ റൂട്ടിലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറായ കോളിത്തട്ട് സ്വദേശി കെ എം രജീഷ് കുമാറിനാണ്(28) മർദനമേറ്റത്. മട്ടന്നൂരിൽ നിന്നും ബസിൽ കയറിയ സാജിദ് ചാലോടേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. അവിടെ ഇറങ്ങാൻ പറഞ്ഞപ്പോൾ ഇറങ്ങാതെ ബസിൽ ഇരിക്കുകയായിരുന്നു.  കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ  കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങാൻ പറഞ്ഞതാണ് മർദനത്തിന് കാരണമായി പരാതിയിൽ പറയുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ #Arrest

 
 മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജമാൽ കരിപ്പൂരാണ് അറസ്റ്റിലായത്.

 തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാൽ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്ത് അംഗം കൂടിയാണ് ജമാൽ കരിപ്പൂര്‍.

ഒന്നരക്കിലോ കഞ്ചാവുമായി പിലാത്തറ സ്വദേശി അറസ്റ്റില്‍ #Arrest

 

പാപ്പിനിശ്ശേരി: ഒന്നരകിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചെറുതാഴം പിലാത്തറ പീരക്കാംതടത്തില്‍ താമസക്കാരനായ കൊറ്റയിലെപുരയില്‍ വീട്ടില്‍ കെ.പി. അഫീദിനെ 21) ആണ്ണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ ജസ്‌റലിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. 

പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂള്‍ കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന പ്രധാന വില്‍പ്പനക്കാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. 

എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാടായിപാറയില്‍ വെച്ചാണ് നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ പിടികൂടിയത്. 

തളിപ്പറമ്പിൽ ഒന്നരക്കിലോ കഞ്ചാവും 2.87 ഗ്രാം എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിൽ #latest_news

  
തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയുമായി രണ്ടംഗ സംഘം തളിപ്പറമ്പിൽ പിടിയിലായി. പരിയാരം അമ്മാനപ്പാറ മുള്ളൻ കുഴി വീട്ടിൽ സജേഷ് മാത്യു (28), പരിയാരം സെൻ്റ് മേരീസ് നഗറിലെ കൊച്ചുപറമ്പിൽ വീട്ടിൽ വിപിൻ ബാബു (27) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. 

ഇന്നലെ രാത്രി 10.50ന് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പോലീസ് പിടിയിലായത്. കെ എൽ 59 ഡബ്ള്യു- 0498 കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ. 

ഒരുകിലോ 400 ഗ്രാം കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. പ്രതികൾ പരിയാരം തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്- എം.ഡി.എം.എ വിൽപ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ ഷിജോ ഗസ്റ്റിൻ, സീനിയർ സി.പി.ഒ. റോജിത്ത് വർഗീസ്, സി.പി.ഒ ഡ്രൈവർ നവാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. 

നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, യുവതിയുടെ സ്വർണവും പണവും തട്ടിയെടുത്തു; കണ്ണാടിപറമ്പ് സ്വദേശി കസ്റ്റഡിയിൽ #latest_news


 തളിപ്പറമ്പ്: യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴുപവൻ്റെ ആഭരണങ്ങളും 80,000 രൂപയും തട്ടിയെടുത്ത സ്വകാര്യ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ. കണ്ണാടിപ്പറമ്പ് സ്വദേശി സജീറിനെ (30) ആണ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. 

ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 26കാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2024 മുതൽ പ്രതി പരാതിക്കാരിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. 

ഈ മാസം 6 ന് ഉച്ചക്ക് 2.45ന് വീണ്ടും പണം ആവശ്യപ്പെടുകയും പരാതിക്കാരി നൽകാൻ വിസമ്മതിച്ചതോടെ കയ്യിലുണ്ടായിരുന്ന 13,000 രൂപയും ഫോണും ഭീഷണിപ്പെടുത്തി അപഹരിച്ചു കൊണ്ടു പോകുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് യുവതി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. 


ലൈംഗികാതിക്രമം;ബസ് കണ്ടക്ടർ അറസ്റ്റിൽ #Flash_News

 

 കോഴിക്കോട്:ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. നൊച്ചാട് സ്വദേശി റൗഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന എടത്തിൽ ബസിന്റെ കണ്ടക്ടറാണ് ഇയാൾ. 

ഓടിക്കൊണ്ടിരുന്ന ബസിൽവെച്ചാണിയാൾ യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് യുവതിബഹളം വെച്ചതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് യുവതി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവിൽ പോകുകയാണ് ഉണ്ടായത്. കോയമ്പത്തൂരും കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാൾ സ്വന്തം വീട്ടിലേക്ക് വരുന്നുവെന്ന വിവരത്തെ തുടർന്ന് പേരാമ്പ്ര പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്ന് വൈകിട്ടോടുകൂടി കോടതിയിൽ ഹാജരാക്കും.



21കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ #Arrest

 

 


 

 മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിലാണ് സംഭവം.വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്.
 

21 വയസ്സുള്ള മകളെ കൊല്ലാൻ ശ്രമിച്ചതിനാണ് ഇയാളെ സൊറാബ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നെന്നും അവർ അപേക്ഷിച്ചിട്ടും മകളുടെ ജീവൻ രക്ഷിക്കാൻ തയാറായില്ലെന്നും പൊലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ടതോടെ മകൾ മരിച്ചുവെന്ന് കരുതി മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് ബോധം വന്ന പെൺകുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാരാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ശിവമോഗയിലെ മക്ഗൺ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സൊറാബ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണെന്നും ശിവമോഗ എസ്പി ജി കെ മിഥുൻ കുമാർ പറഞ്ഞു. പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



പത്തനംതിട്ടയിൽ നവജാത ശിശുവിന്റെ മരണം ; 21 വയസ്സുകാരി അറസ്റ്റിൽ.# Newborn Baby



 

 


 പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 21 വയസ്സുകാരിയെ അറസ്റ്റ് ചെയ്തു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇലവുംതിട്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തുവരികയാണ്.

വീട്ടുകാരും കാമുകനും ഈ കാര്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. എന്നിരുന്നാലും, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. അവിവാഹിതയായ ഒരു സ്ത്രീക്ക് ജനിച്ച കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് അടുത്തുള്ള പറമ്പിൽ കണ്ടെത്തി. തലയ്ക്ക് പരിക്കേറ്റതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപോർട്ട് . പ്രസവ ശേഷം കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ആരും കാണാതെ വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞതായി വിദ്യാർത്ഥിനി കൂടിയായ അമ്മ സമ്മതിച്ചു. എന്നാൽ, പറമ്പി ലേക്ക് എറിഞ്ഞപ്പോൾ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് പോലീസ് വിലയിരുത്തി.

പൊക്കിൾക്കൊടി മുറിച്ച ശേഷം അവൾ ബോധരഹിതയായി വീണതാണെന്നും ആ സമയം കുഞ്ഞിന്റെ തല ഇടിച്ചിരിക്കാമെന്നുമുള്ള സ്ത്രീയുടെ മൊഴി പോലീസ് വിശ്വസിച്ചില്ല. രക്തസ്രാവം മൂലം ആരോഗ്യനില വഷളായ സ്ത്രീയെ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്ന കാമുകനാണ് ഗർഭധാരണത്തിന് ഉത്തരവാദി. ഉടൻ തന്നെ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചുവരുത്താനാണ് പോലീസിന്റെ നീക്കം. 

POCSO : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ..

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടു വയസ്സു കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.  ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം നടിച്ച നിധീഷ് ഓട്ടോറിക്ഷയിൽ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  രണ്ട് മാസം മുമ്പാണ് സംഭവം.
  കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി വിവരം പറഞ്ഞത്.  വണ്ടിപ്പെരിയാർ പോലീസിൽ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.  വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിതീഷ്.  പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റിലായ നിധീഷിനെ കോടതിയിൽ ഹാജരാക്കും.

SREENATH BHASI : മാധ്യമ പ്രവർത്തകയോട് അസഭ്യം പറഞ്ഞു : ശ്രീനാഥ്‌ ഭാസി അറസ്റ്റിൽ.

കൊച്ചി : കഴിഞ്ഞയാഴ്ച നടന്ന അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമത്തിൽ പ്രവർത്തിക്കുന്ന വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

 ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ ജാമ്യം ലഭിച്ച ശേഷം മരട് പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുമെന്നാണ് കരുതുന്നത്.

 തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചട്ടമ്പി'യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ ഭാസിയുടെ മുമ്പാകെ അന്വേഷണ ചോദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അഭിമുഖത്തിനിടെ ഭാസിക്ക് ശാന്തത നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.

 എംഎസ് എജ്യുക്കേഷൻ അക്കാദമി

 പ്രശ്‌നങ്ങൾ മനസ്സിലാക്കിയ ശേഷം, താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അപമാനിക്കുമ്പോൾ ഓരോരുത്തരും പ്രതികരിക്കുന്ന വിധത്തിൽ പ്രതികരിക്കുകയും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറച്ചു പറയുകയും ചെയ്തുകൊണ്ട് അദ്ദേഹം പിന്നീട് ക്ഷമാപണം നടത്തി.

 എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തങ്ങൾക്ക് മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

 തിങ്കളാഴ്ച രാവിലെ, അവരുടെ മുമ്പാകെ ഹാജരാകാൻ ഒരു ദിവസത്തെ അവധി തേടി, അത് അനുവദിച്ചു.  എന്നാൽ പിന്നീട് തീരുമാനം മാറ്റി തിങ്കളാഴ്ച തന്നെ വരാമെന്ന് പോലീസിനെ അറിയിച്ചു.  ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം യുവനടനെ പോലീസ് അറസ്റ്റ് ചെയ്തു.

 റേഡിയോ ജോക്കിയായി തുടങ്ങിയ ഭാസി പിന്നീട് വീഡിയോ ജോക്കിയായി മാറി, 2011 ൽ ബ്ലെസി സംവിധാനം ചെയ്ത് മോഹൻലാലും അനുപം ഖേറും അഭിനയിച്ച 'പ്രണയം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് ഭാസി തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്.  പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, ഇതുവരെ അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0