കരിമ്പത്തെ റസ്റ്റോറൻ്റിൽ നിന്നു പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി #Flash_News

 
 തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ റസ്റ്റൻ്റുകളിൽ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്‍വശത്തെ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചോറ്, പഴകിയ മീന്‍ വറുത്തത്, പഴകിയ കറികള്‍ എന്നിവ പിടികൂടി. 

ക്ലീന്‍സിറ്റി മാനേജര്‍ എ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നഗരസഭയിലെ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്, ലതീഷ്, ശുചീകരണ തൊഴിലാളി ഗണേശന്‍ എന്നിവരും പങ്കെടുത്തു. പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടിയ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റിന് നോട്ടീസ് നല്‍കുമെന്നും നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0