ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പയ്യന്നൂരിലെ യുവാവിന് ഒരുവര്‍ഷം കഠിനതടവ് #flash_news

 

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ സ്വന്തം ലൈംഗികാവയവം കാണിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ കൊറ്റി വാടികടപ്പുറം സ്വദേശി മിന്നാടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ എം. ഉജിത്തിനെയാണ്( 25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2023 ആഗസ്ത് 30നായിരുന്നു കേസിനാസ്പദമായ സംഭവം. 

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 15 കാരന് നേരെയാണ് ഉജിത്ത് ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ പയ്യന്നൂര്‍ എസ്.എച്ച്.ഒ മെല്‍ബിന്‍ ജോസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എസ്.ഐ കെ.പി അനില്‍ബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0