തളിപ്പറമ്പിൽ കഞ്ചാവ് കടത്തൽ; യുവാക്കള്‍ അറസ്റ്റിൽ #latest_news
തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡില്‍ തളിപ്പറമ്പ് ഉണ്ടപ്പറമ്പില്‍ വെച്ച് കഞ്ചാവ്കടത്തൽ.യുവാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോലയിെല പുന്നക്കന്‍ മന്‍സിലില്‍ പി.നദീര്‍ (29), തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളിന് സമീപത്തെ അഫീഫ മന്‍സിലില്‍ കെ.പി.ഹസ്ഫര്‍ ഹസന്‍ (35) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ പി.കെ.രാജീവന്‍, കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
നദീര്‍ നേരത്തെ എം.ഡി.എം.എ കൈവശം വെച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലും കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലുമായി നദീറിന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ കേസുകള്‍ ഉണ്ട്. സമാനമായി ഹസ്ഫര്‍ ഹസനും തളിപ്പറമ്പ് എക്‌സൈസ് ഓഫീസിലും വളപട്ടണം പോലീസിലുമായി കഞ്ചാവ് കൈവശം വെച്ച കേസുകള്‍ ഉണ്ടെന്നും എക്സൈസ് അറിയിച്ചു.