Sabarimala News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sabarimala News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം; മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാട് #Kochi


കൊച്ചി:ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളില്‍ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്.

1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചതായി കണ്ടെത്തൽ.

ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വന്‍ തുക ബാങ്കിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെ സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു. 

നിക്ഷേപം നടത്തിയവരിൽ ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തെ മറ്റ് ജീവനക്കാർ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. മാളികപ്പുറം മേൽശാന്തി മാത്രം ഏകദേശം നാല്പത്തിയാറര ലക്ഷം രൂപ നിക്ഷേപിച്ച റിപ്പോർട്ടിൽ പറയുന്നു.

ഭക്തർ കൊണ്ടുവരുന്ന പൂജാ സാധനങ്ങൾ, നാണയ തുട്ടുകൾ, നോട്ടുകൾ തുടങ്ങി പല രീതിയിലാണ് പണം സംബന്ധിച്ചതെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്. 

 

Vigilance finds that transactions worth crores were made by Shantis and Devaswom employees during the Sabarimala Mandal period

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ടു, കെഎസ്ആർടിസി കണ്ടക്ടറെ സ്ഥലംമാറ്റി, ഡ്രൈവറെ പിരിച്ചുവിട്ടു #KSRTC

 


തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർ, എംപാനൽ ഡ്രൈവർ എന്നിവർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെ.എസ്.ആർ.ടി.സി.

പൂവാർ ഡിപ്പോയിലെ കണ്ടക്ടർ കെ എൻ പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. കണ്ടക്ടറുടെ പ്രവർത്തി കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തിയെന്നാണ് വിലയിരുത്തൽ.

എംപാനൽ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് അടിയന്തര നടപടി. കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയിരുന്നു.

നിലയ്ക്കലിൽ കെഎസ്ആർടിസി ബസിൽ നിന്നും ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പമ്പ- തിരുവനന്തപുരം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി.

 നിലയ്ക്കലിന് സമീപം സ്ത്രീകൾ അടങ്ങിയ ശബരിമല തീർത്ഥാടക സംഘത്തെ രാത്രി വഴിയിൽ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു. വയോധികരായ സ്ത്രീകളും കുഞ്ഞുമുൾപ്പെടെ കൊല്ലത്തുനിന്നുള്ള 13 അംഗ സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്.

പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് പോകാനാണ് തീർത്ഥാടക സംഘം ബസ്സിൽ കയറിയത്. എന്നാൽ നിലയ്ക്കൽ സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു പരാതി. നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ബസ് പോകില്ല എന്ന് അറിയിച്ച് ബസ് മുന്നോട്ടു പോയെന്നും ഇവർ ആരോപിച്ചിരുന്നു.

 Sabarimala pilgrims were dropped off on the way, KSRTC conductor transferred, driver dismissed

ശബരിമല ജീവനക്കാരുടെ പണമിടപാടുകൾ സംശയാസ്പദം; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു #Kochi

 


കൊച്ചി:ശബരിമലയിൽ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിൻ്റെ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.

മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണമെന്നും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സന്നിധാനം പോലീസിൽ പരാതി നൽകാനും ശബരിമല സ്പെഷ്യൽ കമ്മിഷണർ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകാനും ആ പരാതിയുടെ അടിസ്ഥാനത്തില് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നുവെന്നാണ് കണ്ടെത്തൽ.

രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും മറ്റ് മൂന്ന് പേർ 25,000 രൂപയും അയച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരായില്ല. സ്ഥിരം-താൽക്കാലിക ജീവനക്കാരും സംശയനിഴലിലാണ്. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി.

Sabarimala employees money transactions suspicious High Court orders investigation 

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി #Sabarimala


 ശബരിമല സ്വർണകൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹർജിയാണ് കൊല്ലം വിഷൻസ് കോടതി തള്ളിയത്.

ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ആദ്യം അറസ്റ്റിലായ  ആളാണെന്നും, റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്.തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും ഇത് പരിഗണിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിഷൻസ് കോടതിയെ സമീപിച്ചത്.

തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ എസ്ഐടിക്ക് അനുമതി നൽകിയിരുന്നു. എസ്ഐടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാൻഡ് ചെയ്തു.

 Sabarimala gold robbery case: Court rejects bail plea filed by Unnikrishnan Potty

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന്‍ പരിഗണിക്കും #Sabarimala

 


പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കുചേരില്ലെന്നുമാണ് പ്രതിഭാഗത്തിൻ്റെ വാദം.

തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തൻ്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്ഐടി പറയുന്നു.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രപരമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു.

 Sabarimala gold theft case: Court to consider Thantri Kanthar Rajeeva's bail plea today

എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി;'മകൻ എസ്പി ആയതിനാലാണോ ശങ്കർ ദാസിൻറെ അറസ്റ്റ് വൈകുന്നത്?',


 കൊച്ചി:ശബരിമല സ്‌ത്രീപ്രവേശന കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡ് മുൻ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

കേസിൽ പ്രതി ചേർത്ത ദിവസം മുതൽ കെ പി ശങ്കര്‍ ദാസ് ആശുപത്രിയിലാണ്. മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തിൽ നടക്കുന്നത്?. ഇതിനോടൊന്നും യോജിക്കാനാവില്ലെന്നും ഹൈക്കോടതി പ്രതികരിച്ചു. ശബരിമല സ്‌ത്രീപ്രവേശന കേസിൽ ആദ്യഘട്ട ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

ദേവസ്വം ബോർഡിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോർഡ് എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. ഗോവർദ്ധൻ്റെ ജാമ്യഹർജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് പരാമർശിക്കപ്പെട്ടതിലാണ് ഹൈക്കോടതിയുടെ ചോദ്യം.

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. എ പത്മകുമാർ, മുരാരി ബാബു, ഗോവർദ്ധൻ എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജികൾ പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉണ്ണികൃഷ്ണന് പോറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുക എന്നതാണ് പോറ്റിയുടെ ലക്ഷ്യം. പത്മകുമാർ ദേവസ്വം ബോർഡിൻ്റെ സ്ഥാനത്താണെന്നും ഹൈക്കോടതി പറഞ്ഞു. 

 High Court criticizes SIT in Sabarimala gold loot case

തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം; കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി #Sabarimala


പത്തനംതിട്ട:ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ഇന്ന് ഉച്ച വരെ എത്തിയത് 30,56,871 പേർ. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തി.

മണ്ഡലപൂജയിൽ ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം. 11 മണിക്ക് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങളാണ് കടന്നു പോയത്. രാവിലെ 10.10ഓടെ തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി ഐ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡലപൂജ ചടങ്ങുകൾക്ക് തുടക്കമായത്.

മണ്ഡല കാലത്തെ അവസാന നെയ്യഭിഷേകത്തിന് ശേഷം കളഭ എഴുന്നള്ളത്ത്. കളഭ അഭിഷേകത്തിന് മുമ്പ് തിരുമുറ്റവും 18 പടികളും കഴുകി വൃത്തിയാക്കി. പിന്നെ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ. 11 മണിയോടെ പൂജാ ചടങ്ങുകൾ പൂർത്തിയായി. ക്ഷമയോടെ കാത്തുനിന്ന തീർത്ഥാടകർക്ക് ദർശന പുണ്യം ലഭിച്ചു. തങ്ക അങ്കി പ്രഭയിൽ അയ്യപ്പനെ കണ്ടതോടെ ശരണ മന്ത്രങ്ങളാൽ സന്നിധാനം മുഖരിതമായി.

വൈകിട്ട് ദീപാരാധന വരെ തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ കാണാം. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. പിന്നെ ജനുവരി 14ന് മകരവിളക്ക്. 

sabarimala earned record revenue for this season

21 മുതൽ ശബരിമലയിൽ അയ്യപ്പഭക്തർക്കായി കേരളീയ സദ്യ #Sabarimala_Sadya


തിരുവനന്തപുരം:ശബരിമലയിൽ 21 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പാൻ തീരുമാനിച്ചു. ഒരു ദിവസം പുലാവ് വിളമ്പിയാൽ അടുത്ത ദിവസം സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഡിസംബർ 2 മുതൽ കേരള സദ്യ വിളമ്പാൻ തീരുമാനിച്ചു. എന്നാൽ, ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാൽ അത് മാറ്റിവച്ചു. ഏഴ് വിഭവങ്ങൾ അടങ്ങിയ സദ്യ സ്റ്റീൽ പ്ലേറ്റുകളിലാണ് വിളമ്പുന്നത്.

അതേസമയം, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേരും. അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങൾക്കാണ് യോഗം മുൻഗണന നൽകുക.

മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ പണമില്ലെന്നും സ്പോൺസർഷിപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരില്ലാതെ സ്പോൺസർമാരെ കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Kerala Sadya at Sabarimala From 21st 

Kerala Sadya at Sabarimala from 21st......

Read more at: https://truevisionnews.com/news/331673/kerala-sadya-at-sabarimala-from-21s
Kerala Sadya at Sabarimala from 21st......

Read more at: https://truevisionnews.com/news/331673/kerala-sadya-at-sabarimala-from
Kerala Sadya at Sabarimala from 21st......

Read more at: https://truevisionnews.com/news/331673/kerala-sadya-at-sabari
Kerala Sadya at Sabarimala from 21st......

Read more at: https://truevisionnews.com/news/331673/kerala-sadya-at-sabarimala-from-21s
Kerala Sadya at Sabarimala from 21st......

Read more at: https://truevisionnews.com/news/331673/kerala-sadya-at-sabarimala-from-21st-new

ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂൾ ബസിൽ ഇടിച്ചു നിയന്ത്രണം വിട്ട് മറിഞ്ഞു;വിദ്യാർഥികൾക്ക് പരിക്ക് #Sabarimala pilgrims#Accident

 


കോട്ടയം :
പാലാ – പൊൻകുന്നം റോഡിൽ‌ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു.

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.

സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീർഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമല സ്വർണമോഷണത്തിൽ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്ത് ദേവസ്വം ബോർഡ്. #Dewaswom_Board

 


ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്ത് ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയിരുന്നു. നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.

2019 ൽ സ്വർണ്ണ പാളി ചെമ്പ് പാളി എന്ന് റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു.

ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്.

മുരാരി ബാബു 2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നിരാകരിച്ചിരുന്നു. അതേസമയം 2019ൽ ഉണ്ണികൃ‍ഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണുപ്പാളി കൈമാറുമ്പോൾ തനിക്ക് ചുമതലയില്ല എന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം.

ശബരിമലയിലെ സ്വര്‍ണ്ണപൂശല്‍:ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്. #Sabarimala

 


തിരുവനന്തപുരം : ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും ദേവസം ബോര്‍ഡും ദേവസ്വം മന്ത്രിയും സ്വാഗതം ചെയ്തുവെന്നും ഹൈക്കോടതിയെ അംഗീകരിക്കാത്ത പ്രതിപക്ഷ നാടകം സങ്കുചിതമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ താതാകാലികമായി നിര്‍ത്തിവെച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രതിപക്ഷരീതി ശരിയല്ലെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണ്ണം പൂശൻ വിവാദത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്, കളികള്‍ക്ക് പിന്നില്‍ പോറ്റി തന്നെ. #Sabarimala

 


ശബരിമല : ശബരിമല ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണം പൂശിയ വിവാദത്തിൽ ദേവസ്വം വിജിലൻസ് നിർണായക കണ്ടെത്തൽ നടത്തി. 2019 ൽ കൊണ്ടുപോയ സ്വർണ്ണം പൂശിയ സ്ഥലത്ത് ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതായി വിജിലൻസ് കണ്ടെത്തി.

ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് ചെമ്പ് പാളിയെന്നും കണ്ടെത്തൽ. തിരികെ ശബരിമലയിലെത്തിച്ചതും ചെമ്പ് പാളിയെന്നുമാണ് പുറത്തുവരുന്ന കണ്ടെത്തലുകൾ. 2019 ന് മുൻപുള്ള സ്വർണ്ണ പാളിയുടെ ചിത്രങ്ങൾ നോക്കിയാണ് നിഗമനം.

2019 ൽ കൊടുത്തുവിട്ടത് സ്വർണ്ണപ്പാളികളെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സമഗ്രമായ അന്വേഷണം നടത്താൻ മറ്റൊരു ഏജൻസിയെ നിയോഗിക്കണമെന്നും ദേവസ്വം വിജിലൻസ് കോടതിയോട് ആവശ്യപ്പെടും.

ശബരിമല സ്വര്‍ണ്ണപാളി വിഷയം, ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണ ഫലകം ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയില്‍ എത്തിച്ചതായി ദേവസ്വം ബോര്‍ഡ് വിജിലന്‍സ് കണ്ടെത്തി. #Sabarimala

പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണ ഫലകം ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലേക്ക് കൊണ്ടുവന്നതായി ദേവസ്വം വിജിലൻസ്. സ്വർണ്ണ ഫലകം പെന്തുർത്തി അയ്യപ്പ ക്ഷേത്രത്തിലേക്ക് ആണ് കൊണ്ടുവന്നത്. സ്വർണ്ണ ഫലകം കൊണ്ടുവന്നതിന് ഭക്തരിൽ നിന്ന് വലിയൊരു തുക കൈപ്പറ്റിയതായും സംശയിക്കുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഭക്തരെ കണ്ട് വിവരങ്ങൾ ശേഖരിക്കാൻ ദേവസ്വം വിജിലൻസ് തീരുമാനിച്ചു.

ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്ര നിർമ്മാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ഭക്ത സംഘടനയുമാണ്. എല്ലാ വർഷവും മകരവിളക്കിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സന്നിധാനത്ത് ഭക്തരെ കാണും.

ശബരിമലയിലെ സ്വർണ്ണ ഫലക വിവാദത്തിൽ ദേവസ്വം ബോർഡിന് പങ്കുണ്ടെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആരോപിക്കുന്നു. ദേവസ്വം തനിക്ക് ചെമ്പ് ഫലകങ്ങൾ നൽകിയതായും ഇത് ദേവസ്വം മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണ്ണത്തകിട് ഒരു പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.

വിജയ് മല്യയ്ക്ക് വേണ്ടി സ്വർണ്ണം പൂശുന്നത് പരിശോധിച്ച സെന്തിൽ നാഥൻ, 1999 ൽ ശബരിമലയിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിൽ അഞ്ച് കിലോ സ്വർണ്ണം പൂശിയതായി പറഞ്ഞു. 1999 ൽ സ്വർണ്ണം പൂശിയതിന് ശേഷം ദ്വാരപാലക ശിൽപങ്ങളുടെ ചിത്രങ്ങളും സെന്തിൽ നാഥൻ പുറത്തുവിട്ടു.

ശബരിമലയിൽ തിങ്ങി ഞെരുങ്ങി ഭക്തന്മാര്‍ .മകരവിളക്ക്‌ അടുത്തതോടെ ശബരിമലയില്‍ വന്‍ ജനാവലി .. #SABARIMALA


മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം തീർഥാടകർ ദർശനം നടത്തി. ഇന്നലെ സ്‌പോട്ട് ബുക്കിംഗിലൂടെ മാത്രം 26,570 പേർ ദർശനം നടത്തിയപ്പോൾ പുല്ലുമേട് വഴി 4,731 തീർഥാടകർ എത്തി.

അതേസമയം, തിരക്ക് വർധിക്കുമ്പോഴും സുഗമമായ ദർശനത്തിനായി ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മലകയറിയവർക്കും മണിക്കൂറുകൾക്കകം ക്യൂവിലൂടെ ദർശനം നടത്താൻ സാധിച്ചു. ഇന്ന് വെർച്വൽ ക്യൂവിൽ 70,000 പേർ ബുക്ക് ചെയ്തിട്ടുണ്ട്.

അതിനിടെ ശബരിമലയിലേക്കുള്ള സ്പെഷൽ പാസ് നിർത്തിയതോടെ കാനനപാതയിലൂടെ ശ്രീകോവിലിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതും മറ്റ് തീർഥാടകർക്ക് സഹായകമായി.

ഇന്നും നാളെയും വാരാന്ത്യമായതിനാൽ തിരക്ക് വർധിക്കാനാണ് സാധ്യതയെന്നാണ് അധികൃതർ നൽകുന്ന സൂചന.

അയ്യനെ കാണാൻ ദശ ലക്ഷങ്ങൾ.. റെക്കോർഡ് ഭേദിച്ച് ഭക്ത ജന പ്രവാഹം, കൃത്യതയാർന്ന സജ്ജീകരണങ്ങളുമായി സർക്കാർ സംവിധാനങ്ങൾ.. #Sabarimala

ശബരിമലയിൽ ഭക്ത ജന പ്രവാഹം,  തീർഥാടനകാലം പകുതിയായപ്പോൾ ശനിയാഴ്ച വരെ 28,93,210 പേർ ശബരിമലയിലെത്തി.   കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ വർധന.   കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 24,47,507 ഭക്തർ ദർശനം നടത്തി.   23,42,841 പേർ വെർച്വൽ ക്യൂ ബുക്കിംഗിലൂടെയും 4,90,335 പേർ തൽസമയ ഓൺലൈൻ ബുക്കിംഗിലൂടെയും (സ്‌പോട്ട് ബുക്കിംഗ്) എത്തി.   പുൽമേടിലൂടെ വന്നവർ 60304.   ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ 10966 പേർ സ്പോട്ട് ബുക്കിംഗ് വഴി എത്തിയിട്ടുണ്ട്.   ഇത് കൂടി കണക്കിലെടുത്താൽ ഇതുവരെയുള്ള സ്പോട്ട് ബുക്കിംഗ് അഞ്ച് ലക്ഷം കവിഞ്ഞു (501,301).
  ഈ തീർത്ഥാടന സീസണിൽ ഇതുവരെയുള്ള ഏറ്റവും വലിയ തീർത്ഥാടക പ്രവാഹത്തിന് സാക്ഷ്യം വഹിച്ച വ്യാഴം, വെള്ളി ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർത്ഥാടകരുടെ എണ്ണം നേരിയ തോതിൽ കുറവായിരുന്നു.   ആകെ 92001 പേർ വന്നു.   വ്യാഴാഴ്ച 96007 ഉം വെള്ളിയാഴ്ച 96853 ഉം ആയിരുന്നു തീർഥാടകരുടെ എണ്ണം.  ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 59,921 പേർ എത്തി.   സ്പോട്ട് ബുക്കിംഗ് വഴി 22,202.   അതേസമയം പുൽമേടിലൂടെ വന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.   ഇന്നലെ 6013 പേർ മാത്രമാണ് എത്തിയത്.   പുൽമേട് വഴിയുള്ള തീർഥാടകരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ 3016 ഉം 3852 ഉം ആയിരുന്നു.

  തുടർച്ചയായ മൂന്നാം ദിവസവും സ്‌പോട്ട് ബുക്കിംഗിലൂടെ എത്തുന്നവരുടെ എണ്ണം 22000-ത്തിന് മുകളിലാണ്.   സ്‌പോട്ട് ബുക്കിംഗ് പ്രതിദിനം പതിനായിരമായി പരിമിതപ്പെടുത്തണമെന്നായിരുന്നു നിർദേശം.   എന്നിരുന്നാലും, മണ്ഡലോത്സവത്തിന് വേദി അവസാനിക്കാറായതിനാൽ, കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം (1,03,465) ആളുകൾ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉപയോഗിച്ചു.
  തുടർച്ചയായ മൂന്നാം ദിവസവും ഭക്തരുടെ എണ്ണം 90000 കടന്നെങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാൻ കഴിഞ്ഞു.   പോലീസിൻ്റെയും മറ്റ് വകുപ്പുകളുടെയും ദേവസ്വം അധികൃതരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് തിരക്കിനിടയിലും പരാതിയില്ലാതെ തീർഥാടനം നടത്താൻ സഹായകമായത്.   പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പടികളിലും ജോലിസമയവും ഒരുക്കിയിരിക്കുന്നതും ദർശനം സുഗമമാക്കുന്നതിന് ഏറെ സഹായകമായി.

ശബരിമലയിൽ തിരക്ക് കൂടുന്നു,ഏറ്റവും കൂടുതൽ ഭക്തർ എത്തിയത് ഇന്നലെ... #Keralaa

 


ശബരിമലയിൽ ഭക്തരുടെ തിരക്കാണ്. ഈ വർഷം ഏറ്റവും കൂടുതൽ തീർഥാടകർ ഇന്നലെ എത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇന്നലെ മാത്രം 77,026 തീർഥാടകർ ദർശനം നടത്തി. ഇതോടെ ആദ്യ ഏഴു ദിവസങ്ങളിൽ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 4,51,097 ലക്ഷമായി.

അതേ സമയം തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘പമ്പാ തീർത്ഥം’ എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

#SABARIMALA : ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു.

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0