കൊച്ചി:ശബരിമല സ്‌ത്രീപ്രവേശന കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡ് മുൻ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
കേസിൽ പ്രതി ചേർത്ത ദിവസം മുതൽ കെ പി ശങ്കര്‍ ദാസ് ആശുപത്രിയിലാണ്. മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തിൽ നടക്കുന്നത്?. ഇതിനോടൊന്നും യോജിക്കാനാവില്ലെന്നും ഹൈക്കോടതി പ്രതികരിച്ചു. ശബരിമല സ്‌ത്രീപ്രവേശന കേസിൽ ആദ്യഘട്ട ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
ദേവസ്വം ബോർഡിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോർഡ് എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. ഗോവർദ്ധൻ്റെ ജാമ്യഹർജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് പരാമർശിക്കപ്പെട്ടതിലാണ് ഹൈക്കോടതിയുടെ ചോദ്യം.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. എ പത്മകുമാർ, മുരാരി ബാബു, ഗോവർദ്ധൻ എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജികൾ പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉണ്ണികൃഷ്ണന് പോറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുക എന്നതാണ് പോറ്റിയുടെ ലക്ഷ്യം. പത്മകുമാർ ദേവസ്വം ബോർഡിൻ്റെ സ്ഥാനത്താണെന്നും ഹൈക്കോടതി പറഞ്ഞു.
High Court criticizes SIT in Sabarimala gold loot case

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.