കൊച്ചി:ശബരിമലയിൽ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിൻ്റെ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.
മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണമെന്നും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സന്നിധാനം പോലീസിൽ പരാതി നൽകാനും ശബരിമല സ്പെഷ്യൽ കമ്മിഷണർ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകാനും ആ പരാതിയുടെ അടിസ്ഥാനത്തില് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നുവെന്നാണ് കണ്ടെത്തൽ.
രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും മറ്റ് മൂന്ന് പേർ 25,000 രൂപയും അയച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരായില്ല. സ്ഥിരം-താൽക്കാലിക ജീവനക്കാരും സംശയനിഴലിലാണ്. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി.
Sabarimala employees money transactions suspicious High Court orders investigation

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.