കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം. #Alappuzha


 ആലപ്പുഴ:
കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു. ബിസിനസ്മെൻസ് കോർഡിനേഷൻ കമ്മിറ്റി നേതാവ് സിനിൽ സവാദിനെതിരെയാണ് പരാതി. വാഹനത്തിൽ കയറ്റുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് 25 കാരിയായ കൊല്ലം സ്വദേശിനി പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 4 ന് അർദ്ധരാത്രി കായംകുളം കെപിഎസി ജംഗ്ഷനിലാണ് അപകടം നടന്നത്. സംഭവത്തിൽ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു.

പൊലീസ് പറയുന്നത് പ്രകാരം, കൊല്ലം സ്വദേശിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ട് മക്കളും ഭര്‍ത്താവുമൊത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി. തിരികെ വരുന്നതിനിടെ കെപിഎസി ജംഗ്ഷില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവരില്‍ ഒരാളായിരുന്നു സിനില്‍ സവാദ്. ഇയാളും മറ്റ് ആളുകളും ചേര്‍ന്ന് മറ്റൊരു  ഓട്ടോറിക്ഷയില്‍ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ കക്ഷത്തിലൂടെ കൈയിട്ട് മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

 A woman injured in a car accident in Kayamkulam was sexually assaulted while being taken to the hospital.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0