ശബരിമലയിൽ ഭക്തരുടെ തിരക്കാണ്. ഈ വർഷം ഏറ്റവും കൂടുതൽ തീർഥാടകർ ഇന്നലെ എത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇന്നലെ മാത്രം 77,026 തീർഥാടകർ ദർശനം നടത്തി. ഇതോടെ ആദ്യ ഏഴു ദിവസങ്ങളിൽ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 4,51,097 ലക്ഷമായി.
അതേ സമയം തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം
ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം
വരെ ‘പമ്പാ തീർത്ഥം’ എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്.
ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.