ശബരിമലയിൽ തിങ്ങി ഞെരുങ്ങി ഭക്തന്മാര്‍ .മകരവിളക്ക് അടുത്തതോടെ ശബരിമലയില്‍ വന്‍ ജനാവലി .. #SABARIMALA
മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം തീർഥാടകർ ദർശനം നടത്തി. ഇന്നലെ സ്‌പോട്ട് ബുക്കിംഗിലൂടെ മാത്രം 26,570 പേർ ദർശനം നടത്തിയപ്പോൾ പുല്ലുമേട് വഴി 4,731 തീർഥാടകർ എത്തി.
അതേസമയം, തിരക്ക് വർധിക്കുമ്പോഴും സുഗമമായ ദർശനത്തിനായി ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മലകയറിയവർക്കും മണിക്കൂറുകൾക്കകം ക്യൂവിലൂടെ ദർശനം നടത്താൻ സാധിച്ചു. ഇന്ന് വെർച്വൽ ക്യൂവിൽ 70,000 പേർ ബുക്ക് ചെയ്തിട്ടുണ്ട്.
അതിനിടെ ശബരിമലയിലേക്കുള്ള സ്പെഷൽ പാസ് നിർത്തിയതോടെ കാനനപാതയിലൂടെ ശ്രീകോവിലിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതും മറ്റ് തീർഥാടകർക്ക് സഹായകമായി.
ഇന്നും നാളെയും വാരാന്ത്യമായതിനാൽ തിരക്ക് വർധിക്കാനാണ് സാധ്യതയെന്നാണ് അധികൃതർ നൽകുന്ന സൂചന.