കോട്ടയം : പാലാ – പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു.
സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.
സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീർഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.