May 04 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 04 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 മെയ് 2025 | #NewsHeadlines

• തുടർച്ചയായ പത്താം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം. 

• കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ശ്വസിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ.

• തൃശൂര്‍ പൂരം ഭംഗിയായി നടത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോര്‍പ്പറേഷനും ചേര്‍ന്ന് മുന്നൊരുക്കം നടത്തിയിയെന്ന് മന്ത്രി വി എൻ വാസവൻ.

• ഓസ്ട്രേലിയൻ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ലേബർ പാർട്ടി വിജയിച്ചുവെന്ന്  ഓസ്‌ട്രേലിയൻ മാധ്യമങ്ങ‍ള്‍ റിപ്പോര്‍ട്ട് ചെയ്തു.

• പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു.

• പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തത് സ്ഥിരീകരിച്ചു പാകിസ്ഥാൻ. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്താൻ.

• സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

• പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ. പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്ന സകല ഉല്പന്നങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് അടിയന്തരമായി വിലക്കി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 മെയ് 2024 #NewsHeadlines

● ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കഴിഞ്ഞദിവസം ജസ്നയുടെ പിതാവ് മുദ്രവച്ച കവറിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിരുന്നു.

● ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ടെസ്റ്റുകളുടെ എണ്ണം 40 ആക്കും, വിദേശത്ത് പോകുന്നവർ ഇല്ലെങ്കിൽ ലേണേഴ്സ് കാലാവധി കഴിഞ്ഞവർക്ക് പരിഗണന തുടങ്ങിയ ഇളവുകൾ ആണ് നൽകിയത്.

● വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം. കെഎസ്ഇബി സർക്കുലർ പുറത്തിറക്കി.

● കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

● സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

● കോവിഡിനുശേഷം യാത്രക്കാരുമായി ആദ്യ അതിവേഗ കപ്പൽ ലക്ഷദ്വീപിൽനിന്ന്‌ മംഗളൂരുവിലെത്തി. 160 യാത്രക്കാരും 11 ജീവനക്കാരുമാണ്‌ മംഗളൂരു പഴയ തുറമുഖത്തിൽ എത്തിയ ‘എംഎസ്‌വി പറാലി’യിലുള്ളത്‌. യാത്രാദൈർഘ്യം വെറും ഏഴ്‌ മണിക്കൂറായി കുറഞ്ഞിട്ടുണ്ട്.

● അദാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ ലിസ്‌റ്റ്‌ ചെയ്ത 10 കമ്പനികളിൽ ഏഴിനും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കാരണം കാണിക്കൽ നോട്ടീസ്.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസിൽ ഏഷ്യാനെറ്റ്‌ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസിൽ ഏഷ്യാനെറ്റ്‌ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 04 മെയ് 2023 | #News_Highlights

● മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

● ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ. 180 രാജ്യങ്ങളുടെ പട്ടികയിൽ ഇക്കൊല്ലം ഇന്ത്യ 161–-ാം സ്ഥാനത്തായി. 2022ലെ 150–-ാം സ്ഥാനത്തേക്കാൾ 11 ഇടം പിറകിൽ. പാരിസ്‌ ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സാണ്‌ (ആർഎസ്‌എഫ്‌) റിപ്പോർട്ട്‌ പുറത്തിറക്കിയത്‌.

● ഇഎസ്ഐ ആശുപത്രികളിൽ എത്തുന്നവരിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫർ ചെയ്യണമെന്ന കേന്ദ്ര തൊഴിൽ വകുപ്പിന്റെ ഉത്തരവ് വ്യാപക ആശങ്കയ്ക്കിടയാക്കുന്നു. വിദഗ്ധ ചികിത്സ വേണ്ടി വരുന്ന കേസുകൾ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതാണ് നിലവിലെ രീതി.

● ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിന്റെ ഭാഗമായി ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ വ്യാഴാഴ്ച അര്‍ഹര്‍ക്ക് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്.

● മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5‑ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0