ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 മെയ് 2024 #NewsHeadlines

● ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കഴിഞ്ഞദിവസം ജസ്നയുടെ പിതാവ് മുദ്രവച്ച കവറിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിരുന്നു.

● ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ടെസ്റ്റുകളുടെ എണ്ണം 40 ആക്കും, വിദേശത്ത് പോകുന്നവർ ഇല്ലെങ്കിൽ ലേണേഴ്സ് കാലാവധി കഴിഞ്ഞവർക്ക് പരിഗണന തുടങ്ങിയ ഇളവുകൾ ആണ് നൽകിയത്.

● വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം. കെഎസ്ഇബി സർക്കുലർ പുറത്തിറക്കി.

● കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

● സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

● കോവിഡിനുശേഷം യാത്രക്കാരുമായി ആദ്യ അതിവേഗ കപ്പൽ ലക്ഷദ്വീപിൽനിന്ന്‌ മംഗളൂരുവിലെത്തി. 160 യാത്രക്കാരും 11 ജീവനക്കാരുമാണ്‌ മംഗളൂരു പഴയ തുറമുഖത്തിൽ എത്തിയ ‘എംഎസ്‌വി പറാലി’യിലുള്ളത്‌. യാത്രാദൈർഘ്യം വെറും ഏഴ്‌ മണിക്കൂറായി കുറഞ്ഞിട്ടുണ്ട്.

● അദാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ ലിസ്‌റ്റ്‌ ചെയ്ത 10 കമ്പനികളിൽ ഏഴിനും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കാരണം കാണിക്കൽ നോട്ടീസ്.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസിൽ ഏഷ്യാനെറ്റ്‌ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസിൽ ഏഷ്യാനെറ്റ്‌ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0