March 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
March 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 03 മാർച്ച് 2025 - #NewsHeadlinesToday

• എസ്എസ്എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന്‌ തുടക്കം. 4,27,021 വിദ്യാർഥികളാണ്‌ റഗുലർ വിഭാഗത്തിൽ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌.

• വയലൻസിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ സമൂഹത്തിനെ തെറ്റായ പാതയിലേക്ക് നയിക്കുമെന്ന് സംവിധായകൻ കമൽ. ഇത്തരം ചിത്രങ്ങൾ എന്തിനെന്ന് താരങ്ങൾ ആലോചിക്കണം എന്നും കമൽ.

•വെഞ്ഞാറമൂട് സഹോദരനെയടക്കം 5 പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ.

• ന്യൂസിലൻഡിനെ 44 റണ്ണിന്‌ കീഴടക്കി ഇന്ത്യ ചാമ്പ്യൻസ്‌ ട്രോഫി ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഗ്രൂപ്പ്‌ ജേതാക്കളായി. സെമിയിൽ ഓസ്‌ട്രേലിയയാണ്‌ എതിരാളി.

•  97-ാമത് അക്കാദമി അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ആകാംഷയ്ക്കാണ് നാളെ വിരാമമാകുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം.

• സർക്കാർ, സ്വകാര്യ മേഖലയിലെ സാന്ത്വന പരിചരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്‌ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘കേരള കെയർ' പാലിയേറ്റീവ് കെയർ ഗ്രിഡ്‌ തിങ്കൾ പകൽ 11.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

• വിസയില്ലാതെ അനധികൃതമായി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്.

• കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഖകരമായ സംഭവമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പൾസ് പോളിയോ വാക്സിൻ വിതരണം ഇന്ന്, അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് ജീവന്റെ രണ്ട് തുള്ളി #PulsePolio

മാർച്ച് 03 -ന് അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധമായും പോളിയോ തുള്ളിമരുന്ന് നൽകുക. അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗനവാടി, ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
നമ്മുടെ കുഞ്ഞുങ്ങൾക്ക്, ജീവന്റെ രണ്ട് തുള്ളി..

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 മാർച്ച് 2024 #NewsHeadlines



• സംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം ഉറപ്പ്‌ തരുന്നുവെന്നും സാങ്കേതികമായ ചില കാരണങ്ങൾകൊണ്ടാണ്‌ ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

• ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്സി 21 പോയിന്റുമായി ആറാമത്.

• കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

• സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമ്മിതിക്ക് കർഷകരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

• ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനം കേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതിനു പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0