• എസ്എസ്എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി,
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021
വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്.
• വയലൻസിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ സമൂഹത്തിനെ തെറ്റായ പാതയിലേക്ക്
നയിക്കുമെന്ന് സംവിധായകൻ കമൽ. ഇത്തരം ചിത്രങ്ങൾ എന്തിനെന്ന് താരങ്ങൾ
ആലോചിക്കണം എന്നും കമൽ.
•വെഞ്ഞാറമൂട് സഹോദരനെയടക്കം 5 പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ.
• ന്യൂസിലൻഡിനെ 44 റണ്ണിന് കീഴടക്കി
ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ്
ജേതാക്കളായി. സെമിയിൽ ഓസ്‌ട്രേലിയയാണ് എതിരാളി.
• 97-ാമത് അക്കാദമി അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ആകാംഷയ്ക്കാണ് നാളെ വിരാമമാകുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം.
• സർക്കാർ, സ്വകാര്യ മേഖലയിലെ സാന്ത്വന
പരിചരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘കേരള
കെയർ' പാലിയേറ്റീവ് കെയർ ഗ്രിഡ് തിങ്കൾ പകൽ 11.30ന് മുഖ്യമന്ത്രി പിണറായി
വിജയൻ ഉദ്‌ഘാടനം ചെയ്യും.
• വിസയില്ലാതെ അനധികൃതമായി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം
സ്വദേശി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ്
ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്.
• കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത്
ദുഖകരമായ സംഭവമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കുടുംബത്തിന്
നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി ശശീന്ദ്രന്‍
അഭിപ്രായപ്പെട്ടു.