ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 മാർച്ച് 2024 #NewsHeadlines• സംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം ഉറപ്പ്‌ തരുന്നുവെന്നും സാങ്കേതികമായ ചില കാരണങ്ങൾകൊണ്ടാണ്‌ ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

• ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്സി 21 പോയിന്റുമായി ആറാമത്.

• കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

• സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമ്മിതിക്ക് കർഷകരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

• ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനം കേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതിനു പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.