കാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ ; കാൻസർ ബാധിതനായ യുവാവിനെ കാണാനില്ലെന്ന് പരാതി. # Kozhikode

 


കോഴിക്കോട്:
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പുതുപ്പാടി താമരശ്ശേരി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ സ്വദേശിയായ കെ.ടി. സുലൈമാന്റെ മകൻ നിഷാൽ സൽമാൻ (22) ആണ് കാണാതായത്.

ഇന്ന് രാവിലെ 10.30 മുതൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി സൽമാൻ ചികിത്സയിലായിരുന്നു. കാലിലാണ് രോഗം കണ്ടെത്തിയത്. ശ്വാസകോശത്തിലേക്ക് പടർന്നതിനാൽ കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ഈ മാനസിക സംഘർഷത്തിൽ എവിടെയെങ്കിലും പോയിരിക്കാമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ഫോൺ ഇല്ലാത്തതിനാൽ സൽമാനെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

 Doctors want to amputate leg; Cancer-stricken youth missing, complaint.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0