Malayoram Business എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malayoram Business എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഐഫോൺ ഉടമകളെ ഫോൺ വിളിക്കുമ്പോൾ സൂക്ഷിക്കുക, ചിലപ്പോൾ പണികിട്ടിയേക്കും... #Tech

 


പുതിയ ഐഒഎസ് 18 അപ്ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് മെയില്‍. വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള ഈ സംവിധാനം ഒരു കാലത്ത് ഇന്ത്യയിലെ ഇന്ത്യയിലെ ടെലികോം കമ്പനികള്‍ പെയ്ഡ് സേവനമായി നല്‍കിയിരുന്നതാണ്. എന്നാല്‍ ആപ്പിള്‍ ഐഫോണില്‍ ഈ വോയ്സ് മെയില്‍ അപ്ഡേറ്റ് വന്നതറിയാത്ത ഉപഭോക്താക്കളും ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും ശ്രദ്ധിക്കുക. നിങ്ങളുടെ സ്വകാര്യതയ്ക്ക് ചിലപ്പോള്‍ ഈ ഫീച്ചര്‍ ഭീഷണിയായി മാറിയേക്കാം.

എന്താണ് വോയ്സ് മെയില്‍ ?

അടിസ്ഥാനപരമായി ശബ്ദ സന്ദേശം അയക്കുന്ന സംവിധാനമാണിത്. ഒരാളെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍, താന്‍ എന്തിനാണ് വിളിച്ചത് എന്ന് അയാളെ അറിയിക്കാനുള്ള ലളിതമായൊരു സേവനം. നിങ്ങള്‍ ഒരു ഐഫോണ്‍ ഉടമയെ ഫോണ്‍ ചെയ്യുമ്പോള്‍ നിശ്ചിത സമയം ഫോണ്‍ റിങ് ചെയ്തിട്ടും ആ കോള്‍ അയാള്‍ എടുത്തില്ലെങ്കില്‍, വോയ്സ് മെയല്‍ സംബന്ധിച്ച ശബ്ദ സന്ദേശം കേള്‍ക്കാം. ആ ശബ്ദ സന്ദേശത്തിന് ശേഷം ഒരു ബീപ്പ് ശബ്ദം വരും. അത് കേട്ടാലുടന്‍ നിങ്ങള്‍ക്ക് പറയാനുള്ളത് എന്താണോ അത് പറയുക.

നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടും. ഒപ്പം അപ്പുറത്തുള്ളയാള്‍ക്ക് നിങ്ങള്‍ പറയുന്ന സന്ദേശം ടെക്സ്റ്റ് ആയി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്തത് തത്സമയം സ്‌ക്രീനില്‍ കാണാനാവും. ട്രാൻസ്ക്രിപ്റ്റ് സേവനം ഇംഗ്ലീഷിലാണ് പ്രവർത്തിക്കുക. ശബ്ദം ഏത് ഭാഷയിലായാലും റെക്കോര്‍ഡ് ചെയ്യപ്പെടും.

നിങ്ങൾ വോയ്സ് മെയിൽ റെക്കോർഡ് ചെയ്യുന്നതായി മറുവശത്തുള്ളയാൾക്ക് അറിയാനാവും. ഇംഗ്ലീഷിലാണ് നിങ്ങൾ സന്ദേശം പറയുന്നതെങ്കിൽ അത് തത്സമയം സ്കീനിൽ കാണുകയും ചെയ്യാം. ഈ സമയത്തും വേണമെങ്കില്‍ അയാള്‍ക്ക് കോള്‍ എടുക്കാം.

വോയ്സ് മെയിൽ സന്ദേശം പറഞ്ഞുകഴിഞ്ഞാലുടൻ നിങ്ങൾക്ക് കോൾ കട്ട് ചെയ്യാം. ഉടന്‍ തന്നെ നിങ്ങള്‍ അയച്ച വോയ്‌സ് മെയില്‍ സന്ദേശം ഓഡിയോ ഫയല്‍ ആയി മറുവശത്തുള്ളയാളുടെ ഐഫോണിലെ ഫോണ്‍ ആപ്പിലെ വോയ്‌സ് മെയില്‍ വിഭാഗത്തില്‍ എത്തിയിട്ടുണ്ടാവും. ഫോണ്‍ വിളിക്കുന്നത് എന്തെങ്കിലും അത്യാവശ്യ കാര്യത്തിനാണെങ്കില്‍ അത് മറുവശത്തുള്ളയാളെ അറിയിക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

വോയ്സ് മെയില്‍ പാരയാകുന്നതെങ്ങനെ ?

ഉപകാരപ്രദമായ ഒരു ഫീച്ചര്‍ ആണെങ്കിലും, ഐഫോണ്‍ ഉടമകള്‍ക്കും ആന്‍ഡ്രോയിഡ് ഉടമകള്‍ക്കും ഈ സേവനം ഒരുപോലെ പാരയായേക്കും. എങ്ങനെയെന്ന് പറയാം. ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐഫോണിലേക്ക് നമ്മള്‍ വിളിക്കുമ്പോള്‍. ആറ് തവണ റിങ് ചെയ്തതിന് ശേഷമാണ് വോയ്‌സ് മെയില്‍ ഫീച്ചര്‍ ആക്ടിവേറ്റ് ആവുക. ഈ സമയം ശബ്ദ സന്ദേശം പറയാനുള്ള നിര്‍ദേശം കേള്‍ക്കാം. ഐഫോണിലെ വോയ്‌സ് മെയില്‍ ഫീച്ചറിനെ കുറിച്ച് അറിയാത്ത ആളുകള്‍ ഇത് പഴയ 'നമ്പര്‍ തിരക്കിലാണ്' എന്ന സന്ദേശമാണെന്ന് തെറ്റിദ്ധരിച്ചേക്കാം.

പ്രശ്‌നം അവിടെയല്ല, ഈ വോയ്‌സ് മെയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സന്ദേശം വരുന്ന സമയം മുതല്‍ കോള്‍ അറ്റന്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടോക്ക് ടൈം ടൈമര്‍ സ്‌ക്രീനില്‍ കാണാം. ഈ സന്ദേശത്തിന് ശേഷം വരുന്ന ബീപ്പ് ശബ്ദം കഴിഞ്ഞാല്‍ നിങ്ങള്‍ പറയുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടും. നേരത്തെ 30 സെക്കന്റ് റിങ്ങ് കഴിഞ്ഞാല്‍ കോള്‍ കട്ടാവുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ഐഫോണിലേക്ക് വിളിക്കുമ്പോള്‍ വോയ്‌സ് മെയില്‍ ആരംഭിച്ച് 2 മിനിറ്റ് വരെ കോള്‍ ഓട്ടോമാറ്റിക് ആയി കട്ടാവില്ല. പിന്നീട് കോള്‍ കട്ട് ചെയ്ത് കഴിഞ്ഞാലോ ഓട്ടോമാറ്റിക് ആയി കോള്‍ കട്ട് ആയാലോ ആ ശബ്ദം മറുവശത്തുള്ളയാള്‍ക്ക് ലഭിക്കുകയും ചെയ്യാം.

ഫോണ്‍ ചെയ്ത് ചെവിയില്‍ വെക്കാതെ കൗണ്ടിങ് ആരംഭിക്കുന്നത് വരെ കാത്തിരിക്കുന്ന ചിലരുണ്ട്. വോയ്‌സ് മെയില്‍ റെക്കോര്‍ഡിങ് ആരംഭിച്ചതറിയാതെ മറുവശത്തുള്ളയാളെ ചീത്തവിളിക്കുകയോ മറ്റോ ചെയ്താല്‍ പണി പാളിയേക്കാം. അതല്ലാതെ രഹസ്യ സ്വഭാവമുള്ള നിങ്ങളുടെ സംഭാഷണങ്ങളും ഈ രീതിയില്‍ നിങ്ങളറിയാതെ റെക്കോര്‍ഡ് ചെയ്യപ്പെട്ടേക്കാം. 2 മിനിറ്റ് വരെ ശബ്ദം റെക്കോര്‍ഡ് ചെയ്യുപ്പെടുമെന്ന് ഓര്‍ക്കണം.

ശ്രദ്ധിക്കേണ്ടത്!

അതിനാല്‍ ഇനി മറ്റൊരാളെ ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന അറിയിപ്പ് ശ്രദ്ധിക്കണം. വോയ്‌സ് മെയില്‍ സന്ദേശമാണ് കേള്‍ക്കുന്നത് എങ്കില്‍ ഒന്നുകില്‍ ബീപ്പ് ശബ്ദത്തിന് ശേഷം നിങ്ങള്‍ക്ക് പറയാനുള്ള വിവരം പറഞ്ഞതിന് ശേഷം കോള്‍ കട്ട് ചെയ്യുക. അല്ലെങ്കില്‍, മറ്റൊന്നും പറയാതെ അല്‍പ്പനേരം കാത്തിരുന്ന് കോള്‍ കട്ട് ചെയ്യാം.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന... #Gold_Rate

 


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനവുണ്ടായത്.വെള്ളി വിലയിലും ഉണര്‍വ് പ്രകടമാണ്. രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി നിരക്ക്.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.

കേരളത്തിലെ സീസണ്‍ സജീവമായിരിക്കെ വിലയിലെ ഈ കടന്നുകയറ്റം വിവാഹ പാര്‍ട്ടികളെ ബാധിക്കും. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാല്‍ വില്പന നല്ലനിലയിലാണ് മുന്നോട്ടു പോകുന്നതെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് വിലയിലെ കയറ്റം ബാധിക്കാറില്ല.

സ്വർണ്ണവിലയിൽ നേരിയ ഇടിവ്; വിപണിയിലെ ഇന്നത്തെ നിരക്ക് അറിയാം... #Gold_Rate

സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു ​ഗ്രാമിന് ഇന്ന് കുറഞ്ഞത് 20 രൂപയാണ്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,660 രൂപയാണ് വിസ. ഒരു പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയുമായി. ഇന്നലെ ഗ്രാമിന് 6,680 രൂപയും പവന് 53,440 രൂപയുമായിരുന്നു വില. 

കഴിഞ്ഞ മാസം പകുതിയോടെ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടർന്ന് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. ആ സമയം 4500 രൂപയോളമാണ് സ്വർണവില താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പത്തുദിവസത്തിനിടെ 2500 ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും സ്വർണവില 53,000 കടന്നത്. രണ്ടാഴ്ചയ്ക്കിടെ സ്വർണ വില 2900 രൂപയാണ് വര്‍ധിച്ചത്.
വെള്ളി വിലയും ഇന്ന് കുറ‍ഞ്ഞു. ഗ്രാമിന് 91.70 രൂപയും കിലോഗ്രാമിന് 91,700 രൂപയുമാണ് ഇന്നത്തെ വിപണിവില.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.

അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ 5 വർഷത്തെ വിലക്ക്; 25 കോടി പിഴ... #Anil_Ambani


കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിയിട്ടുണ്ട്.

ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയന്‍സ് ഹോം ഫിനാന്‍സിന് വിപണിയില്‍ ആറ് മാസത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം.

റിലയന്‍സ് ഹോം ഫിനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തതായി 222 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇത്തരത്തിലുള്ള വായ്പാ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അനില്‍ അംബാനിയുടെ സ്വാധീനത്താല്‍ ഉന്നതരുടെ സഹായത്തോടെ ഈ നീക്കം മറികടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അനില്‍ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന സ്ഥാനവും റിലയന്‍സ് ഹോം ഫിനാന്‍സിലെ ഓഹരി ഉടമസ്ഥതയും തട്ടിപ്പിനായി അനില്‍ അംബാനി ദുരുപയോഗിച്ചു. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് സെബിയുടെ വിലക്ക്. ബപ്‌നയ്ക്ക് 27 കോടി രൂപയും സുധാല്‍ക്കര്‍ക്ക് 26 കോടിയും ഷായ്ക്ക് 21 കോടി രൂപയും സെബി പിഴചുമത്തിയിട്ടുണ്ട്.

റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസറ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു... #Gold_Rate

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 51,760 രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി. ഇന്നലെ 51, 560 രൂപയായിരുന്നു ഒരു പവൻറെ വില. ഒരു കിലോ വെള്ളിയുടെ വിലയിൽ ഇന്ന് 100 രൂപയുടെ വ്യത്യാസമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ കുറ‍ച്ച് ദിവസങ്ങളിലായി സ്വർണവില കുതിച്ചുയരുകയാണ്.

റബർ വില സർവകാല റെക്കോർഡിൽ... #Kerala_News

 


റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില.

ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് റബ്ബർ വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്. ജൂൺ പകുതിയോടെ തന്നെ റബ്ബർ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ജൂൺ 30ന് കോട്ടയത്ത് കിലോയ്ക്ക് 205 രൂപയിലാണ് വ്യാപാരം നടന്നത്.

കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം... #GoldRate

 


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ... #Gold_Rate

 


സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി.

ഇന്ന് രാവിലത്തെ നിരക്ക് നിർണയ യോഗത്തിൽ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇത് കേരളത്തിലെ വിലയിൽ കുറവുണ്ടാക്കുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു. പല വ്യാപാരികളും ഉയർന്ന നിരക്കിൽ വാങ്ങിയ സ്വർണമാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വിലയിൽ വാങ്ങിയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വില കുറയ്ക്കാമെന്ന നിലപാടിലായിരുന്നു വ്യാപാരികൾ.

മേയ് 20 ന് സ്വർണവില സർവകാല റെക്കോഡായ പവന് 55,120 എന്ന നിരക്കിലെത്തിയിരുന്നു. ഇനി പവന്റെ വില അര ലക്ഷത്തിൽ നിന്ന് കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വർണം വാങ്ങാനിരിക്കുന്നവരും ETF നിക്ഷേപങ്ങൾ നടത്തുന്നവരും.

സംസ്ഥാനത്ത് സ്വർണവില വർധിച്ചു... #Gold_Rate

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് 52,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടർച്ചയായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് നിരക്ക് ഉയർന്നത്.

കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്. ജൂൺ 20ന് 53120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0