സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ... #Gold_Rate

 


സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി.

ഇന്ന് രാവിലത്തെ നിരക്ക് നിർണയ യോഗത്തിൽ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇത് കേരളത്തിലെ വിലയിൽ കുറവുണ്ടാക്കുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു. പല വ്യാപാരികളും ഉയർന്ന നിരക്കിൽ വാങ്ങിയ സ്വർണമാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വിലയിൽ വാങ്ങിയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വില കുറയ്ക്കാമെന്ന നിലപാടിലായിരുന്നു വ്യാപാരികൾ.

മേയ് 20 ന് സ്വർണവില സർവകാല റെക്കോഡായ പവന് 55,120 എന്ന നിരക്കിലെത്തിയിരുന്നു. ഇനി പവന്റെ വില അര ലക്ഷത്തിൽ നിന്ന് കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വർണം വാങ്ങാനിരിക്കുന്നവരും ETF നിക്ഷേപങ്ങൾ നടത്തുന്നവരും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0