iPhone എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
iPhone എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഐഫോൺ ഉടമകളെ ഫോൺ വിളിക്കുമ്പോൾ സൂക്ഷിക്കുക, ചിലപ്പോൾ പണികിട്ടിയേക്കും... #Tech

 


പുതിയ ഐഒഎസ് 18 അപ്ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് മെയില്‍. വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള ഈ സംവിധാനം ഒരു കാലത്ത് ഇന്ത്യയിലെ ഇന്ത്യയിലെ ടെലികോം കമ്പനികള്‍ പെയ്ഡ് സേവനമായി നല്‍കിയിരുന്നതാണ്. എന്നാല്‍ ആപ്പിള്‍ ഐഫോണില്‍ ഈ വോയ്സ് മെയില്‍ അപ്ഡേറ്റ് വന്നതറിയാത്ത ഉപഭോക്താക്കളും ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും ശ്രദ്ധിക്കുക. നിങ്ങളുടെ സ്വകാര്യതയ്ക്ക് ചിലപ്പോള്‍ ഈ ഫീച്ചര്‍ ഭീഷണിയായി മാറിയേക്കാം.

എന്താണ് വോയ്സ് മെയില്‍ ?

അടിസ്ഥാനപരമായി ശബ്ദ സന്ദേശം അയക്കുന്ന സംവിധാനമാണിത്. ഒരാളെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍, താന്‍ എന്തിനാണ് വിളിച്ചത് എന്ന് അയാളെ അറിയിക്കാനുള്ള ലളിതമായൊരു സേവനം. നിങ്ങള്‍ ഒരു ഐഫോണ്‍ ഉടമയെ ഫോണ്‍ ചെയ്യുമ്പോള്‍ നിശ്ചിത സമയം ഫോണ്‍ റിങ് ചെയ്തിട്ടും ആ കോള്‍ അയാള്‍ എടുത്തില്ലെങ്കില്‍, വോയ്സ് മെയല്‍ സംബന്ധിച്ച ശബ്ദ സന്ദേശം കേള്‍ക്കാം. ആ ശബ്ദ സന്ദേശത്തിന് ശേഷം ഒരു ബീപ്പ് ശബ്ദം വരും. അത് കേട്ടാലുടന്‍ നിങ്ങള്‍ക്ക് പറയാനുള്ളത് എന്താണോ അത് പറയുക.

നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടും. ഒപ്പം അപ്പുറത്തുള്ളയാള്‍ക്ക് നിങ്ങള്‍ പറയുന്ന സന്ദേശം ടെക്സ്റ്റ് ആയി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്തത് തത്സമയം സ്‌ക്രീനില്‍ കാണാനാവും. ട്രാൻസ്ക്രിപ്റ്റ് സേവനം ഇംഗ്ലീഷിലാണ് പ്രവർത്തിക്കുക. ശബ്ദം ഏത് ഭാഷയിലായാലും റെക്കോര്‍ഡ് ചെയ്യപ്പെടും.

നിങ്ങൾ വോയ്സ് മെയിൽ റെക്കോർഡ് ചെയ്യുന്നതായി മറുവശത്തുള്ളയാൾക്ക് അറിയാനാവും. ഇംഗ്ലീഷിലാണ് നിങ്ങൾ സന്ദേശം പറയുന്നതെങ്കിൽ അത് തത്സമയം സ്കീനിൽ കാണുകയും ചെയ്യാം. ഈ സമയത്തും വേണമെങ്കില്‍ അയാള്‍ക്ക് കോള്‍ എടുക്കാം.

വോയ്സ് മെയിൽ സന്ദേശം പറഞ്ഞുകഴിഞ്ഞാലുടൻ നിങ്ങൾക്ക് കോൾ കട്ട് ചെയ്യാം. ഉടന്‍ തന്നെ നിങ്ങള്‍ അയച്ച വോയ്‌സ് മെയില്‍ സന്ദേശം ഓഡിയോ ഫയല്‍ ആയി മറുവശത്തുള്ളയാളുടെ ഐഫോണിലെ ഫോണ്‍ ആപ്പിലെ വോയ്‌സ് മെയില്‍ വിഭാഗത്തില്‍ എത്തിയിട്ടുണ്ടാവും. ഫോണ്‍ വിളിക്കുന്നത് എന്തെങ്കിലും അത്യാവശ്യ കാര്യത്തിനാണെങ്കില്‍ അത് മറുവശത്തുള്ളയാളെ അറിയിക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

വോയ്സ് മെയില്‍ പാരയാകുന്നതെങ്ങനെ ?

ഉപകാരപ്രദമായ ഒരു ഫീച്ചര്‍ ആണെങ്കിലും, ഐഫോണ്‍ ഉടമകള്‍ക്കും ആന്‍ഡ്രോയിഡ് ഉടമകള്‍ക്കും ഈ സേവനം ഒരുപോലെ പാരയായേക്കും. എങ്ങനെയെന്ന് പറയാം. ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐഫോണിലേക്ക് നമ്മള്‍ വിളിക്കുമ്പോള്‍. ആറ് തവണ റിങ് ചെയ്തതിന് ശേഷമാണ് വോയ്‌സ് മെയില്‍ ഫീച്ചര്‍ ആക്ടിവേറ്റ് ആവുക. ഈ സമയം ശബ്ദ സന്ദേശം പറയാനുള്ള നിര്‍ദേശം കേള്‍ക്കാം. ഐഫോണിലെ വോയ്‌സ് മെയില്‍ ഫീച്ചറിനെ കുറിച്ച് അറിയാത്ത ആളുകള്‍ ഇത് പഴയ 'നമ്പര്‍ തിരക്കിലാണ്' എന്ന സന്ദേശമാണെന്ന് തെറ്റിദ്ധരിച്ചേക്കാം.

പ്രശ്‌നം അവിടെയല്ല, ഈ വോയ്‌സ് മെയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സന്ദേശം വരുന്ന സമയം മുതല്‍ കോള്‍ അറ്റന്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടോക്ക് ടൈം ടൈമര്‍ സ്‌ക്രീനില്‍ കാണാം. ഈ സന്ദേശത്തിന് ശേഷം വരുന്ന ബീപ്പ് ശബ്ദം കഴിഞ്ഞാല്‍ നിങ്ങള്‍ പറയുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടും. നേരത്തെ 30 സെക്കന്റ് റിങ്ങ് കഴിഞ്ഞാല്‍ കോള്‍ കട്ടാവുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ഐഫോണിലേക്ക് വിളിക്കുമ്പോള്‍ വോയ്‌സ് മെയില്‍ ആരംഭിച്ച് 2 മിനിറ്റ് വരെ കോള്‍ ഓട്ടോമാറ്റിക് ആയി കട്ടാവില്ല. പിന്നീട് കോള്‍ കട്ട് ചെയ്ത് കഴിഞ്ഞാലോ ഓട്ടോമാറ്റിക് ആയി കോള്‍ കട്ട് ആയാലോ ആ ശബ്ദം മറുവശത്തുള്ളയാള്‍ക്ക് ലഭിക്കുകയും ചെയ്യാം.

ഫോണ്‍ ചെയ്ത് ചെവിയില്‍ വെക്കാതെ കൗണ്ടിങ് ആരംഭിക്കുന്നത് വരെ കാത്തിരിക്കുന്ന ചിലരുണ്ട്. വോയ്‌സ് മെയില്‍ റെക്കോര്‍ഡിങ് ആരംഭിച്ചതറിയാതെ മറുവശത്തുള്ളയാളെ ചീത്തവിളിക്കുകയോ മറ്റോ ചെയ്താല്‍ പണി പാളിയേക്കാം. അതല്ലാതെ രഹസ്യ സ്വഭാവമുള്ള നിങ്ങളുടെ സംഭാഷണങ്ങളും ഈ രീതിയില്‍ നിങ്ങളറിയാതെ റെക്കോര്‍ഡ് ചെയ്യപ്പെട്ടേക്കാം. 2 മിനിറ്റ് വരെ ശബ്ദം റെക്കോര്‍ഡ് ചെയ്യുപ്പെടുമെന്ന് ഓര്‍ക്കണം.

ശ്രദ്ധിക്കേണ്ടത്!

അതിനാല്‍ ഇനി മറ്റൊരാളെ ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന അറിയിപ്പ് ശ്രദ്ധിക്കണം. വോയ്‌സ് മെയില്‍ സന്ദേശമാണ് കേള്‍ക്കുന്നത് എങ്കില്‍ ഒന്നുകില്‍ ബീപ്പ് ശബ്ദത്തിന് ശേഷം നിങ്ങള്‍ക്ക് പറയാനുള്ള വിവരം പറഞ്ഞതിന് ശേഷം കോള്‍ കട്ട് ചെയ്യുക. അല്ലെങ്കില്‍, മറ്റൊന്നും പറയാതെ അല്‍പ്പനേരം കാത്തിരുന്ന് കോള്‍ കട്ട് ചെയ്യാം.

ഐഫോണിൽ കോൾ റെക്കോർഡിങ് ഫീച്ചർ വരുന്നു..എപ്പോൾ ലഭിക്കും? വിശദമായറിയാം... #Tech

 


ആന്‍ഡ്രോയിഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണിലെ പിന്നിലാക്കിയിരുന്ന ഫീച്ചറുകളിലൊന്നാണ് കോള്‍ റെക്കോര്‍ഡിങ്. പലവിധ സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനാവുന്ന ഈ ഫീച്ചര്‍ വര്‍ഷങ്ങളായി ഐഫോണ്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഒന്നാണ്. ഇപ്പോഴിതാ ഐഒഎസ് 18 ല്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ അവതിരിപ്പിക്കുകയാണ് കമ്പനി.

ഐഒഎസ് 18 ന്റെ ആദ്യ അപ്‌ഡേറ്റ് കഴിഞ്ഞയാഴ്ചയാണ് ഐഫോണുകളിലെത്തിയത്. ചുരുക്കം ചില ഫീച്ചറുകളുമായാണ് ആദ്യ അപ്‌ഡേറ്റ് എത്തിയത്. കൂടുതല്‍ ഫീച്ചറുകള്‍ ഐഒഎസ് 18 ന്റെ ഇനിവരുന്ന സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളില്‍ ഉണ്ടാകും. ഒക്ടോബറില്‍ ഐഒസ് 18.1 അപ്‌ഡേറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അതിലുണ്ടാവും.

ഇപ്പോള്‍ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന 18.1 അപ്‌ഡേറ്റില്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമുണ്ട്. നേരത്തെ ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗമാണ് കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഐഫോണ്‍ 12 ല്‍ വന്ന ഐഒഎസ് 18.1 ബീറ്റാ അപ്‌ഡേറ്റില്‍ കോള്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ഉണ്ടാകും എന്നര്‍ത്ഥം.

ഒരു നമ്പറിലേക്ക് ഡയല്‍ ചെയ്യുമ്പോള്‍ കോള്‍ സ്‌ക്രീനില്‍ ഇടത് ഭാഗത്ത് മുകളിലായി ഐഫോണിലെ വോയ്‌സ് മെമോയുടെ വേവ്‌ഫോം ഐക്കൺ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുന്ന വിവരം മറുവശത്തുള്ളയാഴ്ക്ക് അറിയിപ്പായി കേള്‍ക്കുകയും ചെയ്യാം.

നോട്ട്‌സ് ആപ്പിലാണ് കോള്‍ റെക്കോര്‍ഡിങ് സൂക്ഷിക്കുക. ഇതിനായി പ്രത്യേകം ഫോള്‍ഡറുണ്ടാവും. ഈ കോള്‍ റെക്കോര്‍ഡുകള്‍ ടെക്‌സ്റ്റായി ട്രാന്‍സ്‌ക്രൈബ് ചെയ്യാനുമാവും.

വരുന്നൂ, ഇന്ത്യയുടെ ടാറ്റാ ഐഫോൺ.. #iPhoneFromTATAGroup

ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു.  ഐഫോൺ അസംബിൾ ചെയ്യുന്ന കർണാടകയിലെ വിസ്‌ട്രോൺ കോർപ്പറേഷൻ ഫാക്ടറി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ടാറ്റ.

  ഇത് സംബന്ധിച്ച കരാറിൽ ടാറ്റ ഉടൻ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.  നിലവിൽ, ഐഫോൺ 14 മോഡൽ തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷന്റെ ഫാക്ടറിയിലാണ് അസംബിൾ ചെയ്യുന്നത്.  10,000-ത്തിലധികം ജീവനക്കാരുള്ള ഈ ഫാക്ടറിക്ക് ഏകദേശം 600 മില്യൺ ഡോളറിന്റെ മൂല്യമുണ്ട്.  ഏകദേശം 60 കോടി രൂപയായിരിക്കും വിസ്‌ട്രോണുമായുള്ള ടാറ്റയുടെ കരാർ.  ടാറ്റ ഐഫോൺ നിർമ്മിക്കുന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ തോതിൽ ഗുണം ചെയ്യും.

  കയറ്റുമതി വർദ്ധിക്കും

  ഈ സാമ്പത്തിക വർഷാവസാനത്തോടെ 1.8 ബില്യൺ ഡോളറിന്റെ ഐഫോണുകൾ കയറ്റുമതി ചെയ്യാനാണ് വിസ്‌ട്രോൺ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.  ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്.  ഈ ഫാക്ടറി ടാറ്റ ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലെ ഐഫോൺ നിർമാണ പ്രവർത്തനങ്ങൾ ടാറ്റയുടെ കീഴിലാകും.  ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കുന്ന ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ ടാറ്റ ഗ്രൂപ്പിന് നിർമ്മിക്കാനാകുമെന്ന് ട്രെൻഡ്ഫോഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

  ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ

  ടാറ്റ ഗ്രൂപ്പ് ആപ്പിളുമായി കൈകോർക്കുന്നത് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും.  ഐഫോണിന്റെ ലോഞ്ചിൽ തന്നെ അവ സ്വന്തമാക്കാൻ അവസരമുണ്ടാകും.  എല്ലാ വർഷവും ആപ്പിളിന്റെ തലസ്ഥാനമായ കാലിഫോർണിയയിൽ ഒരു പുതിയ ഐഫോൺ അവതരിപ്പിക്കുന്നു.  ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.  ടാറ്റ ഗ്രൂപ്പ് നിർമാണം ഏറ്റെടുത്തതോടെ കാലതാമസം ഒഴിവാകും.  മാത്രമല്ല, ഐഫോണിന്റെ വില കുറയുന്ന സാഹചര്യവും ഉണ്ടാകും.  ഐഫോണിന്റെ നിർമ്മാണ രംഗത്തേക്കുള്ള കടന്നുവരവോടെ ഇലക്ട്രോണിക്സ് മേഖലയിലും ടാറ്റ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

#WHATSAPP STOP : ഐഫോൺ ഉൾപ്പെടെ ഈ ഫോണുകളിൽ ഒന്നും ഇനിമുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല..!

അടുത്ത ആഴ്ച മുതൽ ചില ഫോണുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ല. സോഫ്ട്വെയർ അപ്‌ഡേറ്റ് ചെയ്യാത്ത പഴയ മോഡൽ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും സേവനം നഷ്‌ടമാകുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.

  ഐഒഎസ് 10, ഐഒഎസ് 11 പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ ഒക്ടോബർ 24 മുതൽ വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമാകും.  ഈ ഫോണുകളിൽ വാട്ട്‌സ്ആപ്പ് പിന്തുണയ്‌ക്കില്ലെന്ന് കമ്പനി അറിയിച്ചു.  ഐഫോൺ 12 മുതൽ പുതിയ മോഡലുകളിൽ സേവനം തുടർന്നും ലഭ്യമാകും. പഴയ പതിപ്പ് ഉപയോഗിക്കുന്നവർ ഐഒഎസ് അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

  പഴയ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലും വാട്ട്‌സ്ആപ്പ് സേവനം ലഭ്യമല്ല.  ആൻഡ്രോയിഡ് 4.1 അല്ലെങ്കിൽ പുതിയ ആൻഡ്രോയിഡ് മോഡലുകളിൽ സേവനം തുടർന്നും ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.  പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ സേവനം ലഭ്യമാകില്ലെന്ന് മുന്നറിയിപ്പ് നൽകുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.

#ONE_NATION_ONE_CHARGER : ഇനിമുതൽ ആൻഡ്രോയിഡിനും ഐഫോണിനും ഒറ്റ ചാർജർ..

ഐഫോൺ ഉൾപ്പെടെ എല്ലാ ഫോണുകൾക്കും ഒറ്റ ചാർജർ, യൂറോപ്യൻ യൂണിയനാണ് ഇത്തരമൊരു ബില്ല്‌ പാസ് ആക്കിയത്.  2024 അവസാനത്തോടെ, ഐഫോണുകളും എയർപോഡുകളും ഉൾപ്പെടെ എല്ലാ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കണമെന്ന നിയമം യൂറോപ്യൻ പാർലമെന്റ് പാസാക്കി.
വൈകാതെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളും ഇതേ തീരുമാനങ്ങളിലേക്ക് വരുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
 2024 അവസാനത്തോടെ, EU-ൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാമറകൾക്കും ഒരു ടൈപ്പ്-സി ചാർജിംഗ് പോർട്ട് ഉണ്ടായിരിക്കണം.  2026 മുതൽ ലാപ്‌ടോപ്പുകൾക്കും ഈ നിബന്ധന ബാധകമാകും.  ചുരുക്കത്തിൽ, ആപ്പിളായാലും ആൻഡ്രോയിഡായാലും ഒരേ തരത്തിലുള്ള ചാർജർ മതി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0