കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ കുറച്ച് ദിവസങ്ങളിലായി സ്വർണവില കുതിച്ചുയരുകയാണ്.
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു... #Gold_Rate
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 51,760
രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി. ഇന്നലെ 51, 560 രൂപയായിരുന്നു
ഒരു പവൻറെ വില. ഒരു കിലോ വെള്ളിയുടെ വിലയിൽ ഇന്ന് 100 രൂപയുടെ
വ്യത്യാസമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന്
88,000 രൂപയുമാണ്.