കഴിഞ്ഞ മാസം പകുതിയോടെ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടർന്ന് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. ആ സമയം 4500 രൂപയോളമാണ് സ്വർണവില താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പത്തുദിവസത്തിനിടെ 2500 ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും സ്വർണവില 53,000 കടന്നത്. രണ്ടാഴ്ചയ്ക്കിടെ സ്വർണ വില 2900 രൂപയാണ് വര്‍ധിച്ചത്.
വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 91.70 രൂപയും കിലോഗ്രാമിന് 91,700 രൂപയുമാണ് ഇന്നത്തെ വിപണിവില.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.