Land Slide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Land Slide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വീണ്ടും മണ്ണിടിച്ചില്‍; ദേശീയപാത വികസനത്തോടൊപ്പം വീരമല നാമാവശേഷമാകുന്നു, ജാഗ്രതാ നിര്‍ദേശം. #Veeramala_LandSlide

 

 

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ച വീരമലക്കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. വ്യാഴാഴ്ച കുന്നിന്‌ മുകളിലായി നിൽക്കുന്ന ശ്‌മശാനത്തിന്‌ സമീപത്തുനിന്നാണ്‌ മണ്ണിടിഞ്ഞ്‌ താഴേക്ക്‌ പതിച്ചത്‌. ഇതോടെ ഈ ഭാഗത്തുള്ള സുരക്ഷാഭിത്തിവരെ മണ്ണ്‌ നിറഞ്ഞു. വീണ്ടും മണ്ണിടിഞ്ഞാൽ സുരക്ഷാഭിത്തിയും മറികടന്ന്‌ മണ്ണ്‌ റോഡിലേക്ക്‌ പതിക്കും.

മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങുന്നത്‌ പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കി. അപകടസാധ്യത കണക്കിലെടുത്ത്‌ ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശ പ്രകാരം നിർമാണ കമ്പനി ഈ പ്രദേശത്ത്‌ വെളിച്ചവും നിരീക്ഷണത്തിന്‌ കമ്പനി ജീവനക്കാരെയും നിയമിച്ചിരുന്നു. 

എന്നാൽ അപകടം നടന്നാൽ പ്രദേശവാസികൾ എങ്ങനെ അറിയും എന്ന ചോദ്യം ഉയരുന്നുണ്ട്‌. അപകടം നടന്നാൽ അറിയിക്കാനുള്ള സൈറൺ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മഴ വീണ്ടും കനക്കുന്നതോടെ കുന്നിടിയാനുള്ള സാധ്യതയും ഏറെയാണ്‌. ഇതിനിടയിൽ ദേശീയപാത നിർമാണത്തിലെ അപാകം പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകുന്നതിനായി ദേശീയപാത അതോറിറ്റി നിയോഗിച്ച ഉന്നതതല സംഘം വീരമലക്കുന്ന്‌ സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ തിരിച്ചു പോവുകയായിരുന്നു.

അര്‍ജുന്‍, നീ എവിടെ ? ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിൽ; തിരച്ചിൽ എന്ന് പുനഃരാരംഭിക്കും എന്നതിൽ അനിശ്ചിതത്വം തുടരുന്നു.. #Arjun_Missing

 


കർണാടക :  ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിൻ പറഞ്ഞു. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചിരുന്നതായി ജിതിൻ പറഞ്ഞു.

തിരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ, സ്ഥലം എം എം എ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ജിതിൻ പറഞ്ഞു. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി. അതേസമയം വിഷയം കർണാടക ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. തിരച്ചിൽ പുനരംഭിക്കാൻ കർണാടക സർക്കാറിൽ സമ്മർദം ചെലുത്തിയെന്നും തിരച്ചിൽ വീണ്ടും ഇന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ​ഗം​ഗാവലി പുഴയിലും സൈന്യം ഉൾപ്പെടെയുള്ളവർ അർജുനായി തരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. പുഴയിലെ ഒഴുക്കും ജലനിപ്പും കുറയുമ്പോൾ തിരച്ചിൽ പുനഃരാരംഭിക്കുമെന്നായിരുന്നു കർണാട സർക്കാർ അറിയിച്ചിരുന്നത്.

കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഒരു ജില്ലമാത്രം... #Kerala_News

 


സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. ഇതിൽ 90,000 കിലോമീറ്റർ കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കൺ പ്രദേശങ്ങളിലാണ്.

രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളിൽ കേരളം ആറാം സ്ഥാനത്തുണ്ട്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ.

ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുണ്ടാകുന്ന മരണനിരക്ക് കേരളത്തിൽ കൂടുതലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവായതിനാൽ മരണനിരക്കു കുറവാണ്.

വയനാട് ഉരുൾപൊട്ടൽ മരണം 67 ആയി; ചാലിയാറിലേക്ക് ഒഴുകിയെത്തി മൃതദേഹങ്ങൾ; വിവിധയിടങ്ങളിൽ‌ മഴക്കെടുതി... #Wayanad_Landslide

 


 

പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ​ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുല​ർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 67 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്.

മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. പുഴ ​ഗതിമാറിയ ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് രണ്ട് ​മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്. ഇതോടെ മൃ‍തദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെം​ഗളൂരുവിൽ നിന്നാണ് എത്തുക.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. ഇടുക്കി ഇടമലക്കുടിയിലേക്കുള്ള വഴി തകർന്നു. പെട്ടിമുടിയിൽ നിന്ന് ഇടമലക്കുടിയിലേക്ക് പോകുന്ന വഴിയിലുള്ള ബസാറിനു മുൻപുള്ള പാലമാണ് തകർന്നത്. കനത്ത മഴയെ തുടർന്ന് തൃശ്ശൂരിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വടക്കാഞ്ചേരി വള്ളത്തോൾ സെക്ഷനിലെ വെള്ളക്കെട്ട് കാരണം നിരവധി ട്രെയിനുകൾ‌ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. പാലക്കാട്,ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിലായി നൂറിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും അടച്ചിരുന്നു

പാലക്കാട് പട്ടാമ്പി പാലം പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ അടച്ചു. അപകട സാധ്യതയെ തുടർന്നാണ് നടപടി. വടക്കാഞ്ചേരി സെൻട്രൽ ബൈ പാസ് റോഡിൽ കുന്നിടിഞ്ഞു. റോഡിലേക്ക് മണ്ണ് വീണതിനാൽ ഗതാഗതം വഴിതിരിച്ചുവിടുന്നു. കുന്നിനോട് ചേർന്ന വീട് ഏത് സമയത്തും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. കോഴിക്കോട് കാരാട് തിരുത്തിയാട് ശക്തമായ മഴയിൽ വീടുകളിലും കടകളിലും വെള്ളം കയറി. കടകളെല്ലാം ഒഴിഞ്ഞു.

കോതമംഗലം- തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറി. കോളനിയിലെ 33 – ഓളം കുടുംബങ്ങളെ. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് കോട്ടയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർന്ത്രണമേർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനം വിലക്കിയത്. ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാർ ഗ്യാപ്പ് റോഡിൽ യാത്ര നിരോധിച്ചിട്ടുണ്ട്.

ആലത്തൂരിൽ ഉരുൾപൊട്ടൽ ഉണ്ടായി. ആലത്തൂർ വീഴുമലയിലും ഉരുൾപൊട്ടി. മലയുടെ അടിവാരമായ കാട്ടുശ്ശേരി ഭാഗത്തേക്കാണ് മണ്ണും കല്ലും കുത്തിയൊലിച്ച് ഇറങ്ങിയിരിക്കുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാവൂർ ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളിലായി നൂറിലേറെ വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളം കയറിയതിനെ തുടർന്ന് വിവിധ ഇടങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. നിരവധി നദികൾ നിറഞ്ഞു കവിയുകയും ചെയ്തിട്ടുണ്ട്. വടക്കൻ കേരളത്തിൽ അടുത്ത് രണ്ടു ദിവസവും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വയനാട് ഉരുൾപൊട്ടൽ: സൈന്യത്തെ നിയോ​ഗിച്ചതായി കേന്ദ്രം; വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്ക്... #Wayanad

 


വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ആർമി സംഘത്തെ നിയോഗിച്ചതായി കേന്ദ്രം. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്നാണ് നാവിക സേനാ സംഘം എത്തുക.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും. ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുലിൽ ലഭിച്ച വിവരം അനുസരിച്ച് 57 പേരാണ് മരിച്ചത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ.

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെം​ഗളൂരുവിൽ നിന്നാണ് എത്തുക. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു.

വയനാട് ഉരുൾപൊട്ടൽ; മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി... #Wayanad

 


വയനാട് ഉരുൾപൊട്ടലിൽ ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് അദ്ദേഹം ചേരിയിൽ പെട്ടത്. സഹായത്തിനായി ചെളിയിൽ പൂണ്ട് കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അദ്ദേഹത്തെ അതി സാഹസികമായി രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്ക്യു ടീം.

രക്ഷാപ്രവർത്തനത്തിന് വൈദ്യസഹായം നൽകി. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. 47 പേർ മരിച്ചു എന്നാണ് ഔദ്യോഗിക കണക്കുകൾ.14 പേരെ തിരിച്ചറിഞ്ഞു.

അതേസമയം ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്.

രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.

കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.

കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ; നിരവധി വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം... #Kozhikod

 


 കോഴിക്കോട് വിലങ്ങാട് മേഖലയില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി. പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായാണ് വിവരം.

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി... #veena_Geroge


 

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ടീമും പുറപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കുന്നതാണ്. നഴ്‌സുമാരേയും അധികമായി നിയോഗിക്കണം. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവശ്യമെങ്കിൽ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കുമെന്നും അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യമനന്ത്രി നിർദേശം നൽകി.

രക്ഷാപ്രവർത്തത്തിനായി സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്... #Wayanad

 


ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു
പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

പ്രതികൂല കാലാവസ്ഥ കാരണം എയർ ലിഫ്റ്റിങ്ങ് പ്രായോഗികമാവില്ല എന്നാണ് വിലയിരുത്തൽ കോപ്റ്ററുകൾ കോഴിക്കോട് ലാൻഡ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളാർമല സ്കൂൾ തകർന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നായും വിവരങ്ങൾ പുറത്തുവന്നിരുന്നു. വെള്ളാർമല സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി ഒരു മണിയോടെ ആളുകൾ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു; രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുകയാണ്... #Landslide

 


വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.


ഇതിനിടെ കഴുത്തറ്റം ചെളിയിൽ പുതഞ്ഞ നിലയിൽ ഒരു മനുഷ്യൻ രക്ഷതേടുന്ന ദൃശ്യങ്ങൾ‌ പുറത്തുവന്നു. തലയും കൈയുടെ ഒരുഭാഗം മാത്രമാണ് പുറത്തുള്ളത്. രക്ഷാപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പ്രദേശവാസിയായ ജംഷീർ  പറഞ്ഞു. മഴ ശക്തമായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിട്ടുണ്ട്. അതിനാൽ അക്കരെ ഭാഗത്തേക്ക് കടക്കുക എന്നത് ബുദ്ധിമുട്ടേറിയത്. എയർലിഫ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ കഴയുമെന്ന് ജംഷീർ പറഞ്ഞു. ചെളിയിൽ കുടുങ്ങിയ ആളുടെ അടുത്തേക്ക് എത്താൻ പരമാവധി ശ്രമം നടത്തുന്നുണ്ട് ജംഷീർ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ കാരണം എയർ ലിഫ്റ്റിങ്ങ് പ്രായോഗികമാവില്ല എന്നാണ് വിലയിരുത്തൽ കോപ്റ്ററുകൾ കോഴിക്കോട് ലാൻഡ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളാർമല സ്കൂൾ തകർന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നായും വിവരങ്ങൾ പുറത്തുവന്നിരുന്നു. വെള്ളാർമല സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി ഒരു മണിയോടെ ആളുകൾ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

അടിയൊഴുക്ക് ശക്തം, ഷിരൂരിൽ ഓറഞ്ച് അലേർട്ട്; അർജുനായുള്ള തെരച്ചിൽ പതിനൊന്നാം നാളിലേക്ക്... #Arjun_Missing

 



ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ അനുകൂലമായി ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ നേവി സംഘം പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തും. നിലവിൽ പുഴയിൽ 6 – 8 വരെ നോട്ടാണ് അടിയൊഴുക്കിന്റെ ശക്തി.

കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ രാത്രി ഡ്രോൺ പരിശോധനയും തടസ്സപ്പെട്ടിരുന്നു. ഒടുവിൽ നടത്തിയ ‍‍പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ ആയിട്ടില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോൺ പരിശോധന ഇന്നും തുടരും. നിലവിൽ ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്.

ഇതിനിടെ ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണെന്ന് പൊലീസ് കണ്ടെത്തി. കർശന നടപടി ഉണ്ടാകുമെന്ന് അർജുൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്; തെരച്ചിൽ ഗംഗാവലി പുഴയിലേക്ക്... #Arjun

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.

നാവികസേനയ്ക്കും എൻഡിആർഎഫിനും ഒപ്പം കരസേനയും പുഴയിലെ പരിശോധനയിൽ ചേരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും. അതേസമയം സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്‌തും പരിശോധന തുടരും. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.
അർജുൻറെ ലോറി റോഡരികിൽ നിർത്തിയിട്ടുണ്ടാകാമെന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.

ഷിരൂര്‍ ദൗത്യം: മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല... #Arjun

ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകീട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. ഇപ്പോള്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഊര്‍ജിതമായി പരിശോധന നടക്കുന്നത്. 

പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന് സൂചനയുണ്ട്. ലോഹസാന്നിധ്യമുണ്ടെന്ന തരത്തില്‍ സിഗ്നല്‍ ലഭിച്ചത് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില്‍ പുഴയുടെ പരിസരത്ത് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് സാധ്യത.

മെറ്റര്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടെന്ന സംശയത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇതുവരെ നടന്നുവന്നത്. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നായിരുന്നു സിഗ്നല്‍. രണ്ടിടത്ത് സിഗ്നല്‍ ലഭിച്ചിരുന്നു. 8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. ഇന്നലെ റഡാര്‍ സിഗ്നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

അർജുനായി രക്ഷാദൗത്യം; മണ്ണിനടിയിൽ ലോഹസാന്നിധ്യം? ലോറി എന്ന് സംശയം... #Arjun

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ സൈന്യത്തിന് നിർണായക സൂചന.മെറ്റൽ‌ ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യത്തിന്റെ സി​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയെന്ന സംശയത്തിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റർ താഴ്ച്ചയിൽ മെറ്റൽ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്നൽ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

8 മീറ്റർ വരെ പരിശോധന നടത്താനാകുന്ന റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സി​ഗ്നൽ ലഭിച്ചത്. സൈന്യത്തിന്റെ റഡാർ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല.

മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനായിരുന്നു ഇന്നത്തെ തീരുമാനം. അതേസമയം ലോറി പുഴയിലേക്ക്‌ പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ തുടരുന്നുണ്ട്.

അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ എത്തിക്കും... #Arjun

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും.

മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം ലോറി പുഴയിലേക്ക്‌ പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ തുടരും. ഷിരൂരിലെ രക്ഷാദൗത്യത്തിന് ഇന്നലെയാണ് സൈന്യമെത്തിയത്. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.

ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു. ണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ലായിരുന്നു.

അർജുനായി തെരച്ചിൽ; റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് ലോറിയില്ല; ലോറി കരയിലുണ്ടാകാൻ സാധ്യത... #Arjun

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന് അടുത്തുവരെയുള്ള മണ്ണ് നീക്കിയെന്ന് ബന്ധു പറഞ്ഞു. ലോറി കരയിൽ തന്നെ ഉണ്ടെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.യ

ലോറി പുഴയിൽ പോയിരുന്നേൽ ഫോൺ റിങ് ചെയ്യില്ല. കൂടുതൽ ശക്തിയേറിയ റഡാർ പരിശോധനയ്ക്ക് എത്തിച്ചാൽ സഹായകമാകുമെന്ന് രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. ജെസിബിക്ക് നീക്കാൻ പറ്റാത്ത ഭരമുള്ള കല്ലുകൾ അപകടമേഖലയിലുണ്ടെന്നും മണ്ണ് നീക്കം ഏറെ ശ്രമകരമെന്നും രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.

അതേസമയം ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിട്ടുണ്ട്. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തു.

അർജുന്റെ രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം... #Arju

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി തന്നെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

രാവിലെ 11ഓടെ സൈന്യം സ്ഥലത്ത് എത്തും. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും. രക്ഷാപ്രവര്‍ത്തകനായ മലയാളി രഞ്ജിത്ത് ഇസ്രായേല്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം, ഷിരൂരില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

രക്ഷാദൗത്യം കൂടുതല്‍ വേഗത്തിലാക്കാൻ ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും ഇന്ന് ഷിരൂരിലെത്തുക. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്‍റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.

അതേസമയം തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇന്ന് രാവിലെ പുനരാരംഭിച്ചത്.

കർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; റഡാർ പരിശോധനയിൽ നിർണായക വിവരം... #Accident

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക കണ്ടെത്തൽ. റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി. സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. റഡാർ വഴി ലോക്കേറ്റ് ചെയ്ത സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തും. മൺകൂനയ്ക്കിടയിലാണ് ലോറി. രക്ഷാപ്രവർത്തനം ഊർജിതമാക്കി

സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് തെരിച്ചിലിന് നേതൃത്വം നൽകുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവരാണ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി അർജുൻ ലോറിയുൾപ്പെടെ മണ്ണിനടിയിലാണുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0