ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ജൂലൈ 2024 - #NewsHeadlinesToday

• കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ഇന്ന് തന്നെ സൈന്യം എത്തുമെന്നാണ് വിവരം.

• മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്.

• മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• നീറ്റില്‍ ക്രമക്കേടുണ്ടായെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പരീക്ഷഫലത്തില്‍ 85% പേരാണ് ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത്.

• മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകൻ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനാണ് മനോലോയെ പരിശീലക സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

• കോവിഡ് മരണത്തിന്റെ കണക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്രിമം കാട്ടിയെന്ന് വെളിപ്പെടുത്തി വീണ്ടും റിപ്പോര്‍ട്ട്. സർക്കാർ പുറത്തുവിട്ട കണക്കിനെക്കാൾ അധികം ആളുകൾ 2020ൽ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

• ബംഗ്ലാദേശിലെ സംവരണനീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധംത്തിൽ പൊലീസിന്റെ വെടിവെപ്പിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 105 ആയി.

• അമീബിക് മസ്തിഷ്കരം ജ്വരം ലക്ഷണത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0