• ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുന്നു. സുരക്ഷാസേനയും ഭീകരരും
തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഉദ്ദംപൂരിൽ പൊലീസ് ചെക്ക് പോസ്റ്റിനു
നേരെ ഭീകരർ വെടിയുതിർത്തു.
• തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
• രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര ജെൻ എ ഐ കോൺക്ലേവിന് തയ്യാറെടുത്ത്
കേരളം. ലോകോത്തര കമ്പനിയായ ഐബിഎം ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരുമായി
സഹകരിച്ച് ആദ്യമായിട്ടാണ് ഇത്തരമൊരു കോൺക്ലേവ് നടത്തുന്നത്.
• ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപ്പത്രം. കേസിന് പിന്നിൽ അന്നത്തെ സി ഐ ,എസ് വിജയനെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.
• യൂറോ കപ്പ് ഫുട്‌ബോൾ ഫൈനലിൽ സ്‌പെയ്‌നും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഞായറാഴ്‌ച രാത്രി 12.30നാണ് കിരീടപ്പോരാട്ടം.
• സാമൂഹ്യ ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നും പെൻഷനിലും സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിലുമടക്കം നിലവിലുള്ള കുടിശ്ശിക സമയബന്ധിതമായി കൊടുത്തുതീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
• മൺസൂൺ ശക്തിപ്രാപിച്ചതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി. യുപിയിലെ പിലിഭിത്ത്, ലഖിംപൂർ ഖേരി അടക്കം 12 ജില്ലകൾ പ്രളയത്തിൽ മുങ്ങി.
• സ്വന്തമായ വരുമാനമാർഗം ഇല്ലാത്ത വീട്ടമ്മമാരായ ഭാര്യമാരെ വൈകാരികമായും സാമ്പത്തികമായും പിന്തുണയ്‌ക്കേണ്ടത് ഭർത്താക്കൻമാരുടെ കടമയാണെന്ന് സുപ്രീംകോടതി.
• നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്‌ടി) നടപ്പാക്കല്‍, കോവിഡ്
മഹാമാരി എന്നിവ നിമിത്തം 2016 മുതല്‍ 2023 വരെ രാജ്യത്തെ
സമ്പദ്‌വ്യവസ്ഥയ്ക്ക് 11.3 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്
റിപ്പോര്‍ട്ട്.
• സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. സർക്കാർ ആശുപതികളിൽ ഇന്ന് 13600
പേർ പനിക്ക് ചികിത്സ തേടി. മലപ്പുറത്ത് ആണ് പനി ബാധിതർ കൂടുതൽ.