African Swine Flu : കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് നിർദ്ദേശം.


കണ്ണൂർ : കണ്ണൂര്‍ ജില്ലയിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍  കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ വരെ 14 പന്നികള്‍ ഫാമില്‍ രോഗം ബാധിച്ച് ചത്തു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.

വയനാട്ടില്‍ മാനന്തവാടിയിലെ ഫാമിലാണ് കേരളത്തിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെ കൊന്നൊടുക്കിയിരുന്നു.

മനുഷ്യരിലേക്ക് പകരുന്ന തരം വൈറസല്ല ഇതെന്നും, എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0