കാസർകോടിന്‍റെ ആരോഗ്യ മേഖലക്ക് ആശ്വസിക്കാൻ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമായി. | #MotherAndChildHospital_Kasargod

കാഞ്ഞങ്ങാട് : ജില്ലയുടെ രൂപീകരണം തൊട്ട് കാസർകോടിന്റെ ആവശ്യമായിരുന്നു ആരോഗ്യ മേഖലയിലെ മികച്ച സ്ഥാപനങ്ങൾ വേണമെന്നത്. എൻഡോസൾഫാന്റെ ഭീകര താണ്ഡവത്തിന് ശേഷവും ആശുപത്രികളുടെ അപര്യാപ്തത ജില്ലയെ തളർത്തി, മംഗലാപുരത്തിന്റെ സാമീപ്യവും ജില്ലയിലെ ആതുര സേവന രംഗത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായി, വിരലിലെണ്ണാവുന്ന ആശുപത്രികൾ മാത്രമാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
 
അവിടെ നിന്നുമാണ് ചെറുതെങ്കിലും ഇന്ന് കാണുന്ന വിധത്തിലേക്ക് ആരോഗ്യ രംഗത്തെ വികസനംവളരുന്നത്.കോവിഡിന്റെ കാലത്ത് ആശുപത്രികളുടെ-അപര്യാപ്തത-മറികടക്കുവാനായി-ടാറ്റയുടെ സഹായത്താല്‍ പ്രീ ഫാബ് ടെക്നോളജിയില്‍ പണിത അടിസ്ഥാന സൗകര്യങ്ങളോടെ ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതും ചരിത്രമാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി കെട്ടിടങ്ങള്‍  ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും സാങ്കേതിക പ്രശ്നങ്ങളാല്‍ വൈകിയ അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തന സജ്ജമായത്തോടെ ജില്ലയുടെ ആരോഖ്യമെഖലയ്ക്ക് വന്‍ കുതിച്ചു ചാട്ടം തന്നെയാണ് കൈവന്നിട്ടുള്ളത്.
 
എല്ലാ ആധുനിക സൌകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രി അതിന്‍റെ പ്രാരംഭഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരിക്കുനത്. ഓണ്‍ലൈന്‍ വഴി ടോക്കണ്‍ റിസര്‍വേഷന്‍ ഉള്‍പ്പടെ ചെയ്യാവുന്ന കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പേപ്പര്‍ രഹിത സംവിധാനം  ഇ-ഹെല്‍ത്ത് ഉള്‍പ്പടെ ഇവിടെ സജമാക്കിയിടുണ്ട്.