അമീബിക് മസ്തിഷ്ക ജ്വരം, നടപടികളുമായി ആരോഗ്യ വകുപ്പ്. #Amebic_Meningoencephalitis

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്ക വർധിക്കുന്നു.  കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഉറവിടം കൃത്യമായി കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുവെങ്കിലും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആറുപേരും വയനാട് സ്വദേശിയായ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.  രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. സമാന ലക്ഷണങ്ങൾ ഉള്ളവരെ പോലും കൃത്യമായി നിരീക്ഷിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0