August 02 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 02 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 ആഗസ്റ്റ് 2025 | #NewsHeadlines

• നടൻ കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ഹോട്ടൽ മുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

• അങ്കമാലി–എരുമേലി - ശബരി റെയിൽപാതയ്‌ക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ തയ്യാറായി സംസ്ഥാനസർക്കാർ. പദ്ധതിയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കണമെന്ന റെയിൽവേയുടെ ആവശ്യം മന്ത്രിസഭ അംഗീകരിക്കും.

• നിലവിലെ എൽഡി ക്ലർക്ക് തസ്തികയുടെ (207/2019 ) റാങ്ക് പട്ടികയുടെ കാലാവധി വ്യാഴാഴ്ച അർധരാത്രി അവസാനിച്ചപ്പോൾ 12,660 പേർക്ക് നിയമന ശുപാർശ ഉറപ്പാക്കി പിഎസ്‍സി.

• എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത് അറസ്റ്റില്‍. കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിൽ മരിച്ച സംഭവത്തിലാണ് പെൺസുഹൃത്ത് മുത്തംകുഴി ഇടയത്തുകുടി അഥീനയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

• ബിജെപിയും, മന്ത്രി അമിത്ഷായും നല്‍കിയ ഉറപ്പുകള്‍ പാഴായി.ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു.

• സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും, നഗരസഭകള്‍ക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

• ഇന്ത്യക്ക് 25 ശതമാനം തീരുവ പ്രതികാരച്ചുങ്കം ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറങ്ങി.

• വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീം കോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍. ഹൈക്കോടതി പുറത്താക്കിയവരെ വീണ്ടും കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസിമാരായി ഗവര്‍ണര്‍ നിയമിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 02 ആഗസ്റ്റ് 2024 - #NewsHeadlinesToday

• കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ പ്രതീക്ഷ കൈവിടാതെ തിരച്ചിൽ നാലാം ദിനത്തിലേക്ക്. വഴിമുടക്കിയ പുഴയ്ക്കു കുറുകെ ബെയ്‌ലി പാലം പൂര്‍ത്തിയായതോടെ കൂടുതല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകുമെന്നാണ് കരുതുന്നത്.

• കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

• ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച വയനാടിന് സഹായപ്രവാഹവുമായി സിനിമ, സാമൂഹിക, സംസ്‌കാരിക മേഖലകളിലെ പ്രമുഖർ.

• മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ചയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്.

• ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

• വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  ഉപവിഭാഗങ്ങളാക്കി അവര്‍ക്ക് സംവരണം നൽകാമെന്ന്  സുപ്രീംകോടതി.

• ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഇതുവരെ ആറുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗൗരികുണ്ഡില്‍ നിന്നും കേദാര്‍നാഥ് റൂട്ടില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നു.

• ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു.

• ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമായുള്ള ബാഡ്മിന്റൺ താരം പി വി സിന്ധു പുറത്തായി. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചെെനയുടെ ഹീ ബിങ് ജിയാവോ 21–19, 21–14ന് ജയിച്ചുകയറി.

• ഡ്യൂറാന്‍ഡ് കപ്പിലെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത എട്ടു ഗോളിനാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ | 02 ആഗസ്റ്റ് 2023 | #Short_News #News_Headlines


• 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ ആണ് നിർദ്ദേശം.
 

• ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കാ​ക്ക​നാ​ട് സൈ​ബ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭി​ച്ചു. ഫോ​ണി​ല്‍ വി​ളി​ച്ച് അ​സ​ഭ്യ വ​ര്‍​ഷം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാണ് നടൻ പരാതി നൽകിയത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റു​ക​ളും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടക്കുന്നത്.
 

• എൻ.സി.സി കേഡറ്റുകൾക്കുള്ള ഗ്രേസ്​ മാർക്ക്​ ഉയർത്തി ​. റിപ്പബ്ലിക്​ ദിന പരേഡ്​ ക്യാമ്പ്​/ താൽ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ നൗ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ വായു സൈനിക്​ ക്യാമ്പ്​/എസ്​.പി.എൽ.എൻ.ഐ.സി/ യൂത്ത്​ എക്സ്​ചേഞ്ച്​ പോഗ്രാം എന്നിവയിൽ പ​ങ്കെടുക്കുന്നവർക്കുള്ള 25 മാർക്ക്​ 40 മാർക്കാക്കി ഉയർത്തി.
 

• ഹരിയാനയില്‍ നൂഹ് ജില്ലയില്‍ നിന്നും മറ്റിടങ്ങളിലേക്കും വര്‍ഗ്ഗീയ കലാപം വ്യാപിക്കുന്നു. സമീപ ജില്ലയായ ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ്, ഗുര്‍ഗൗണ്‍ തുടങ്ങിയ മേഖലയിലും സംഘര്‍ഷം ആളിക്കത്തുകയാണ്. ഇതുവരെ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വാഹനങ്ങള്‍ കൂട്ടത്തോടെ അഗ്നിക്കിരയാക്കി.
 

• വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ  വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്.
 

• ഭൂമിയുടെ സ്വാധീനവലയം പൂർണമായി പിന്നിട്ട്‌ ചാന്ദ്രയാൻ–-3  ‘സ്വതന്ത്ര മേഖല’ വഴി മുന്നോട്ട്‌. ചൊവ്വാഴ്‌ച പുലർച്ചെ നടത്തിയ ജ്വലനത്തോടെ വഴിതിരിഞ്ഞ പേടകം നിലവിൽ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിക്കും ചന്ദ്രനും സ്വാധീനമില്ലാതെ സ്വതന്ത്ര പാതയായ ലൂണാർ ട്രാൻസ്‌ഫർ ട്രജക്ടറി വഴിയാണ്‌ നാലു ദിവസ സഞ്ചാരം.
 

• നാൽപ്പത്‌ ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടണമെന്ന്‌ ഡൽഹിയിൽ നടന്ന കൺവൻഷൻ ആവശ്യപ്പെട്ടു. ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദേശീയ സുരക്ഷ, ആശങ്കയും ഉത്തരവാദിത്വവും’ ദേശീയ കൺവൻഷനാണ്‌ ആവശ്യമുന്നയിച്ചത്‌.
 

• സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങും.
 

• കലാപം തുടരുന്ന മണിപ്പുരിൽ ഭരണഘടനാ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന്‌ തുറന്നടിച്ച് സുപ്രീംകോടതി. മണിപ്പുർ ഡിജിപി വെള്ളിയാഴ്‌ച പകൽ രണ്ടിന്‌ നേരിട്ട്‌ ഹാജരായി ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകണമെന്നും  സുപ്രീംകോടതി ഉത്തരവിട്ടു.
 

• കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌ സർജൻ വന്ദനാദാസിനെ ഓടനാവട്ടം ചെറുകരക്കോണം കുടവട്ടൂർ ശ്രീനിലയത്തിൽ ജി സന്ദീപ്‌  കുത്തിക്കൊലപ്പെടുത്തിയത്‌ ബോധപൂർവമെന്ന്‌ കുറ്റപത്രം.
 

• ഇന്ത്യയിൽ ആദ്യമായി ടെക്‌നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 

• ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയതിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്താൻ പൊലീസ്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0