• അങ്കമാലി–എരുമേലി - ശബരി റെയിൽപാതയ്‌ക്കുള്ള ഭൂമി ഏറ്റെടുക്കൽ
നടപടികൾ ആരംഭിക്കാൻ തയ്യാറായി സംസ്ഥാനസർക്കാർ. പദ്ധതിയുടെ നിർമാണ ചെലവിന്റെ
പകുതി വഹിക്കണമെന്ന റെയിൽവേയുടെ ആവശ്യം മന്ത്രിസഭ അംഗീകരിക്കും.
• നിലവിലെ എൽഡി ക്ലർക്ക് തസ്തികയുടെ (207/2019 ) റാങ്ക് പട്ടികയുടെ
കാലാവധി വ്യാഴാഴ്ച അർധരാത്രി അവസാനിച്ചപ്പോൾ 12,660 പേർക്ക് നിയമന ശുപാർശ
ഉറപ്പാക്കി പിഎസ്‍സി.
• എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത്
അറസ്റ്റില്‍. കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിൽ മരിച്ച
സംഭവത്തിലാണ് പെൺസുഹൃത്ത് മുത്തംകുഴി ഇടയത്തുകുടി അഥീനയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്.
• ബിജെപിയും, മന്ത്രി അമിത്ഷായും നല്‍കിയ ഉറപ്പുകള്‍ പാഴായി.ഛത്തീസ്ഗഡില്‍
അറസ്റ്റിലായ മലയാളി കന്യാസത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ
പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു.
• സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും, നഗരസഭകള്‍ക്കുമായി 1610 കോടി
രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
• ഇന്ത്യക്ക് 25 ശതമാനം തീരുവ പ്രതികാരച്ചുങ്കം ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറങ്ങി.
• വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീം കോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ
തള്ളി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍. ഹൈക്കോടതി പുറത്താക്കിയവരെ
വീണ്ടും കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസിമാരായി
ഗവര്‍ണര്‍ നിയമിച്ചു.