ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ | 02 ആഗസ്റ്റ് 2023 | #Short_News #News_Headlines


• 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ ആണ് നിർദ്ദേശം.
 

• ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കാ​ക്ക​നാ​ട് സൈ​ബ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭി​ച്ചു. ഫോ​ണി​ല്‍ വി​ളി​ച്ച് അ​സ​ഭ്യ വ​ര്‍​ഷം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാണ് നടൻ പരാതി നൽകിയത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റു​ക​ളും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടക്കുന്നത്.
 

• എൻ.സി.സി കേഡറ്റുകൾക്കുള്ള ഗ്രേസ്​ മാർക്ക്​ ഉയർത്തി ​. റിപ്പബ്ലിക്​ ദിന പരേഡ്​ ക്യാമ്പ്​/ താൽ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ നൗ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ വായു സൈനിക്​ ക്യാമ്പ്​/എസ്​.പി.എൽ.എൻ.ഐ.സി/ യൂത്ത്​ എക്സ്​ചേഞ്ച്​ പോഗ്രാം എന്നിവയിൽ പ​ങ്കെടുക്കുന്നവർക്കുള്ള 25 മാർക്ക്​ 40 മാർക്കാക്കി ഉയർത്തി.
 

• ഹരിയാനയില്‍ നൂഹ് ജില്ലയില്‍ നിന്നും മറ്റിടങ്ങളിലേക്കും വര്‍ഗ്ഗീയ കലാപം വ്യാപിക്കുന്നു. സമീപ ജില്ലയായ ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ്, ഗുര്‍ഗൗണ്‍ തുടങ്ങിയ മേഖലയിലും സംഘര്‍ഷം ആളിക്കത്തുകയാണ്. ഇതുവരെ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വാഹനങ്ങള്‍ കൂട്ടത്തോടെ അഗ്നിക്കിരയാക്കി.
 

• വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ  വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്.
 

• ഭൂമിയുടെ സ്വാധീനവലയം പൂർണമായി പിന്നിട്ട്‌ ചാന്ദ്രയാൻ–-3  ‘സ്വതന്ത്ര മേഖല’ വഴി മുന്നോട്ട്‌. ചൊവ്വാഴ്‌ച പുലർച്ചെ നടത്തിയ ജ്വലനത്തോടെ വഴിതിരിഞ്ഞ പേടകം നിലവിൽ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിക്കും ചന്ദ്രനും സ്വാധീനമില്ലാതെ സ്വതന്ത്ര പാതയായ ലൂണാർ ട്രാൻസ്‌ഫർ ട്രജക്ടറി വഴിയാണ്‌ നാലു ദിവസ സഞ്ചാരം.
 

• നാൽപ്പത്‌ ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടണമെന്ന്‌ ഡൽഹിയിൽ നടന്ന കൺവൻഷൻ ആവശ്യപ്പെട്ടു. ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദേശീയ സുരക്ഷ, ആശങ്കയും ഉത്തരവാദിത്വവും’ ദേശീയ കൺവൻഷനാണ്‌ ആവശ്യമുന്നയിച്ചത്‌.
 

• സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങും.
 

• കലാപം തുടരുന്ന മണിപ്പുരിൽ ഭരണഘടനാ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന്‌ തുറന്നടിച്ച് സുപ്രീംകോടതി. മണിപ്പുർ ഡിജിപി വെള്ളിയാഴ്‌ച പകൽ രണ്ടിന്‌ നേരിട്ട്‌ ഹാജരായി ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകണമെന്നും  സുപ്രീംകോടതി ഉത്തരവിട്ടു.
 

• കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌ സർജൻ വന്ദനാദാസിനെ ഓടനാവട്ടം ചെറുകരക്കോണം കുടവട്ടൂർ ശ്രീനിലയത്തിൽ ജി സന്ദീപ്‌  കുത്തിക്കൊലപ്പെടുത്തിയത്‌ ബോധപൂർവമെന്ന്‌ കുറ്റപത്രം.
 

• ഇന്ത്യയിൽ ആദ്യമായി ടെക്‌നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 

• ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയതിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്താൻ പൊലീസ്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.