• കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ പ്രതീക്ഷ കൈവിടാതെ തിരച്ചിൽ നാലാം ദിനത്തിലേക്ക്. വഴിമുടക്കിയ പുഴയ്ക്കു കുറുകെ ബെയ്‌ലി പാലം പൂര്‍ത്തിയായതോടെ കൂടുതല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകുമെന്നാണ് കരുതുന്നത്.
• ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച വയനാടിന് സഹായപ്രവാഹവുമായി സിനിമ, സാമൂഹിക, സംസ്‌കാരിക മേഖലകളിലെ പ്രമുഖർ.
• മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ
സജ്ജമാക്കി. ബുധനാഴ്ചയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്.
• ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ
ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
• വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും
പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന
സര്‍ക്കാരുകള്‍ക്ക് ഉപവിഭാഗങ്ങളാക്കി അവര്‍ക്ക് സംവരണം നൽകാമെന്ന് സുപ്രീംകോടതി.
• ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഇതുവരെ ആറുപേരുടെ മരണം റിപ്പോര്‍ട്ട്
ചെയ്തു. ഗൗരികുണ്ഡില്‍ നിന്നും കേദാര്‍നാഥ് റൂട്ടില്‍ പലയിടത്തും റോഡുകള്‍
തകര്‍ന്നു.
• ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ
തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത
മഴയില്‍ രണ്ടുപേര്‍ മരിച്ചു.
• ഒളിമ്പിക്സിൽ രണ്ട് മെഡൽ
സ്വന്തമായുള്ള ബാഡ്മിന്റൺ താരം പി വി സിന്ധു പുറത്തായി. വനിതാ സിംഗിൾസ്
പ്രീക്വാർട്ടറിൽ ചെെനയുടെ ഹീ ബിങ് ജിയാവോ 21–19, 21–14ന് ജയിച്ചുകയറി.
• ഡ്യൂറാന്‍ഡ് കപ്പിലെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന
വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത എട്ടു ഗോളിനാണ്
മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്.