• രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി
ഉത്തരവ് പുറത്ത്. കുറ്റകൃത്യം തീവ്രസ്വഭാവത്തിലുള്ളതാണെന്ന് ആണ്
കോടതിയുടെ കണ്ടെത്തൽ. പ്രതിക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ ആണ്. ജാമ്യം
അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി
ഉത്തരവിൽ പറയുന്നു.
• ദേശീയ സബ്‌ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്
മീറ്റിൽ കേരളം ഓവറോൾ ചാമ്പ്യൻമാരായി. നാല് സ്വർണവും മൂന്ന്
വെങ്കലവുമടക്കം 28 പോയിന്റോടെയാണ് നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ടീം
ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.
• ക്രിസ്‌മസ്– പുതുവത്സര– ശബരിമല തിരക്ക് കണക്കിലെടുത്ത്
പ്രഖ്യാപിച്ചത് 12 പ്രതിവാര ട്രെയിനുകൾ. ആവശ്യത്തിന്
ട്രെയിനുകളില്ലാത്തതിനാൽ യാത്രാദുരിതം വർധിക്കുവാൻ സാധ്യതയെന്ന് കണക്കുകൂട്ടൽ.
• ദ്വിത്വ ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിൽ മരിച്ചവരുടെ
എണ്ണം 481 ആയി. 345 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ
കേന്ദ്രം അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ
തുടരുകയാണ്. ഇന്ത്യയിൽനിന്നുള്ള സൈനികർ രക്ഷാപ്രവർത്തനരംഗത്തുണ്ട്.
ചികിത്സ നൽകാനായി ഇന്ത്യയിൽനിന്നുള്ള ഡോക്‌ടർമാരും ശ്രീലങ്കയിലുണ്ട്.
• യുഎസ് 2009 മുതൽ നാടുകടത്തിയത് 18,822
ഇന്ത്യക്കാരെയെന്ന് വിദേശമന്ത്രി എസ് ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2025
ജനുവരി മുതൽ ഇതുവരെ 3,258 പേരെ ഇന്ത്യയിലേക്ക് നാടുകടത്തി.
• രാജ്യവ്യാപക സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നീക്കത്തിനെതിരെ
തെരഞ്ഞെടുപ്പ് കമ്മിഷനനുള്ളിൽത്തന്നെ രൂക്ഷമായ ഭിന്നത. ജോലിഭാരം
താങ്ങാനാവാതെ ബൂത്ത് ലെവൽ ഓഫിസര്‍മാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം
നിലനിൽക്കെയാണ്, ഉന്നതതലത്തിലും വിയോജിപ്പുണ്ടായെന്ന വിവരം
പുറത്തുവരുന്നത്.
• സുഡാൻ അഭയാർത്ഥി ക്യാമ്പിന് നേരെ അര്‍ധ സെെനിക വിഭാഗമായ റാപ്പിഡ്
സപ്പോര്‍ട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തിൽ യുദ്ധക്കുറ്റ
അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. നോർത്ത് ഡാർഫറിലെ സൈനിക
കേന്ദ്രത്തിൽ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തിന്റെ രേഖകൾ ആംനസ്റ്റി
പുറത്തുവിട്ടു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.