‘കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ’; രാഹുലിനൊപ്പമുള്ള യൂത്ത് ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ എന്ന് കെ ടി ജലീൽ #KT_Jaleel

 


ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇപ്പോഴിതാ അതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കെ ടി ജലീൽ എംഎൽഎ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.

കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശമെന്നും കെ ടി ജലീൽ കുറിച്ചു. രാഹുലിന്റെയും ഷാഫിയുടെയും ഫിറോസിന്റെയും ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്.

  Should investigate the Youth League leader's foreign trip with Rahul ,

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0