DECEMBER 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DECEMBER 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ഡിസംബർ 2025 | #NewsHeadlines

• ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം രാഷ്ട്രപതി ഭവനിലെ വിരുന്നിലും പുടിൻ പങ്കെടുക്കും.

• രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത്. കുറ്റകൃത്യം തീവ്രസ്വഭാവത്തിലുള്ളതാണെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. പ്രതിക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ ആണ്. ജാമ്യം അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

• ദേശീയ സബ്‌ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ കേരളം ഓവറോൾ ചാമ്പ്യൻമാരായി. നാല്‌ സ്വർണവും മൂന്ന്‌ വെങ്കലവുമടക്കം 28 പോയിന്റോടെയാണ്‌ നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ടീം ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.

• ക്രിസ്‌മസ്‌– പുതുവത്സര– ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌ 12 പ്രതിവാര ട്രെയിനുകൾ. ആവശ്യത്തിന്‌ ട്രെയിനുകളില്ലാത്തതിനാൽ യാത്രാദുരിതം വർധിക്കുവാൻ സാധ്യതയെന്ന് കണക്കുകൂട്ടൽ.

• ദ്വിത്വ ചുഴലിക്കാറ്റിനെത്തുടർന്ന്‌ ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 481 ആയി. 345 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന്‌ ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്‌. ഇന്ത്യയിൽനിന്നുള്ള സൈനികർ രക്ഷാപ്രവർത്തനരംഗത്തുണ്ട്‌. ചികിത്സ നൽകാനായി ഇന്ത്യയിൽനിന്നുള്ള ഡോക്‌ടർമാരും ശ്രീലങ്കയിലുണ്ട്‌.

• യുഎസ് 2009 മുതൽ നാടുകടത്തിയത് 18,822 ഇന്ത്യക്കാരെയെന്ന് വിദേശമന്ത്രി എസ് ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2025 ജനുവരി മുതൽ ഇതുവരെ 3,258 പേരെ ഇന്ത്യയിലേക്ക് നാടുകടത്തി.

• രാജ്യവ്യാപക സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനനുള്ളിൽത്തന്നെ രൂക്ഷമായ ഭിന്നത. ജോലിഭാരം താങ്ങാനാവാതെ ബൂത്ത് ലെവൽ ഓഫിസര്‍മാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം നിലനിൽക്കെയാണ്, ഉന്നതതലത്തിലും വിയോജിപ്പുണ്ടായെന്ന വിവരം പുറത്തുവരുന്നത്.

• സുഡാൻ അഭയാർത്ഥി ക്യാമ്പിന് നേരെ അര്‍ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തിൽ യുദ്ധക്കുറ്റ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. നോർത്ത് ഡാർഫറിലെ സൈനിക കേന്ദ്രത്തിൽ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തിന്റെ രേഖകൾ ആംനസ്റ്റി പുറത്തുവിട്ടു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 05 ഡിസംബർ 2024 | #NewsHeadlinesToday

• വയനാട്ടിൽ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിന് 153.47 കോടി ചെലവായെന്ന് കേന്ദ്രം. ഈ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഈടാക്കിയതായും കേന്ദ്രസർക്കാർ അറിയിച്ചു.

• തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

• ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ.

• അന്താരാഷ്ട്ര തുറമുഖം ഒന്നാംഘട്ട ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. അഞ്ചുമാസം നീണ്ട ട്രയൽറൺ അവസാനിപ്പിച്ചു. ആദ്യഘട്ടത്തിന്റെ കമീഷനിങ്‌ പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്‌ക്ക്‌ നടത്തും.

• ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഹോക്കിയിൽ ഫൈനലിൽ പാകിസ്ഥാനെ 5-3ന്‌ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം.

• അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായി.

• സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം.

• രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0