തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണു, സമീപത്തു കൂടി വന്ന ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം #Thaliparamba

 


തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഐ.വി. സൽഗുണൻ(45) ആണ് മരിച്ചത്.

യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0