കണ്ണൂർ: ബാങ്ക് ജീവനക്കാരുടെ പ്രിയ നേതാവും കണ്ണൂരിലെ ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖ സാന്നിധ്യവുമായിരുന്ന വി പി അബൂബക്കറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ജോൺ ബ്രിട്ടാസ് എംപി ബഹുമാനപ്പെട്ട ട്രേഡ് യൂണിയൻ നേതാവ് വി എ എൻ നമ്പൂതിരിക്ക് കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് പി സദാശിവൻ പിള്ള വി പി അബൂബക്കറിന്റെ സ്മരണയ്ക്കായി സംസാരിച്ചു. തുടർന്ന് ജോൺ ബ്രിട്ടാസ് എംപി ഇന്ത്യ ഇരുട്ടിൽ എന്ന വിഷയത്തിൽ പ്രസംഗിച്ചു.
മതഭീകരത രാജ്യമെമ്പാടും ഇരുട്ട് പരത്തുമ്പോൾ, മതേതരത്വത്തിന്റെ വെളിച്ചം പരത്തുന്ന കേരള മാതൃകയെ നിലനിർത്തേണ്ടത് എല്ലാവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സി ജെ നന്ദകുമാർ (ബിഇഎഫ്ഐ മുൻ പ്രസിഡൻ്റ്), കെ മനോഹരൻ (സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി), കെ അശോകൻ (സിഐടിയു ജില്ലാ സെക്രട്ടറി), എ എം സുഷമ (എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), സി പി ശോഭന, പി മനോഹരൻ, നാരായണൻ കാവുമ്പായി, പി മുകേഷ്, കെ ബാഹുലേയൻ, പി കെ വിജയൻ, പി എം ശ്രീരാഗ്,സി പി നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുരസ്കാര സമിതി കൺവീനർ ടി ആർ രാജൻ നന്ദി പറഞ്ഞു.
V.P. Abubacker Memorial Award presented to V.A.N. Namboothiri

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.