എല്ലാ മനുഷ്യരും ഒരുപോലെയുള്ള ഗതകാല സ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.
പ്രിയ വായനക്കാർക്ക് മലയോരം ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.
ഉത്രാട പാച്ചിലിന്റെ തിരക്കുകൾക്കും അവസാനവട്ട ഒരുക്കങ്ങൾക്കും ശേഷം ഓണക്കോടിയും സദ്യയുമായി ആഘോഷിക്കും.
മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്.
ഓണക്കോടിയും പൂക്കളവും സദ്യയും വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന്
മാറ്റുകൂട്ടുന്നു. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം.
മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ്
തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ
സ്വീകരിക്കുന്നതിനായാണ് പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.
പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് നല്‍കുന്നത്.
വിളവെടുപ്പിന്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. ഓണസദ്യയും
പൂക്കളവും പുലികളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും
ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. ഉള്ളവനും ഇല്ലാത്തവനും എന്ന
വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ
ആഘോഷിക്കുന്ന ഉത്സവമാണിത്.
ഓണാശംസകൾ നേർന്ന് പ്രമുഖർ
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ, ഐതിഹ്യ സങ്കല്പങ്ങളെക്കാൾ മികച്ചതായ ജീവിതസഹചര്യം മലയാളികൾക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞു, എല്ലാ മന്ത്രിമാരും ഓണാശംസകൾ നൽകി.
പ്രമുഖ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ളവർ ഓണാശംസകൾ നേർന്നു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകൾ നേർന്നു.