• മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ
ദൗത്യത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ്
ടെസ്റ്റ് എന്നറിയിപ്പെടുന്ന പരീക്ഷണമാണ് ഐഎസ്‌ആർഒ വിജയകരമായി
പൂർത്തിയാക്കിയത്.
• സംസ്ഥാനസർക്കാരിന്റെ സൗജന്യഓണക്കിറ്റ് ചൊവ്വാഴ്‌ച മുതൽ
വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത്
ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും.
• ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകൾ നാളെ
മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ
നിർവഹിക്കും.
• യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ (യുപിഎസ്‍സി) കണക്കിൽ കഴിഞ്ഞവർഷത്തെ
നിയമനത്തിൽ കേരളം ഒന്നാമത്. 2024ൽ കേരളം ഉൾപ്പെടെയുള്ള 28 സംസ്ഥാനങ്ങളിൽ
പിഎസ്‍സി വഴി അയച്ച ആകെ നിയമന ശുപാർശ 67,711. ഇതിൽ കേരളം മാത്രം അയച്ചത്
34,022. അതായത് രാജ്യത്ത് ആകെ നിയമനങ്ങളിൽ 50. 24 ശതമാനം.
• പഞ്ചായത്ത് പരിധിയിൽ വിവിധ കാരണങ്ങളാൽ ഒൗദ്യോഗിക രേഖകളിൽ
ഉൾപ്പെടാത്തതും നികുതി പരിധിയിൽ വരാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്താൻ
സംവിധാനവുമായി തദ്ദേശ ഭരണവകുപ്പ്. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി
തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാബാങ്കിൽ ഉൾപ്പെടുത്തും.
• കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിനു പിന്നാലെ അനില്‍ അംബാനിയുടെ
റിലയന്‍സ് കമ്മ്യൂണിക്കേഷനെ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ്
ഇന്ത്യ.
• സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട്
സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ
കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.