• കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിലെ
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. മസ്തിഷ്ക ജ്വരം
ബാധിച്ചാണ് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചതെന്നാണ് പ്രാഥമിക
പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
• ചേലക്കര നിയോജക മണ്ഡലത്തിലെ പുതിയ വോട്ടർപട്ടികയിൽ വൻ അട്ടിമറി. കൊണ്ടാഴി
ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ വോട്ടേഴ്സ് ലിസ്റ്റിലാണ് ക്രമക്കേട്
കണ്ടെത്തിയത്.
• മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയെ ഇനി വനിതകള്‍ നയിക്കും.
പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജന.
സെക്രട്ടറി.
• പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററിൽ സവർക്കർ.
ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലാണ് സവർക്കറുടെ ചിത്രം നൽകിയിരിക്കുന്നത്.
പോസ്റ്റർ പങ്കുവെച്ചതോടെ വിവാദമായി മാറി.
• കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് മരിച്ചത്.
• വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന് അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ സംരംഭം ആരംഭിക്കാൻ അനുമതിയുമായി സംസ്ഥാന സർക്കാർ.
• തൃശൂർ ജില്ലയിൽ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ
ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.