കണ്ണൂര്‍ : കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശിയായ സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ വിമാനമാർഗം കോഴിക്കോട്ടേക്ക് എത്തിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ കണ്ണൂരിലെ ഇരണവിലുള്ള വീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച രാത്രിയാണ് സച്ചിൻ വിഷ മദ്യം കഴിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
മൂന്ന് വർഷമായി സച്ചിൻ കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി. വ്യാജ മദ്യ നിർമ്മാണ കേന്ദ്രം നടത്തിയിരുന്ന രണ്ട് ഏഷ്യക്കാരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും.
മരണത്തിന് പോലും നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു. മദ്യത്തിൽ മെഥനോൾ കലർത്തിയതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജലീബ് അൽ ശുയൂഖിലെ ബ്ലോക്ക് 4 ൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. മലയാളികൾ കൂടുതലുള്ള പ്രദേശം കൂടിയാണിത്.
ജലീബ് അൽ ശുയൂഖിലെ ബ്ലോക്ക് 4 ൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. മലയാളികൾ കൂടുതലുള്ള പ്രദേശം കൂടിയാണിത്.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.